വൃശ്ചിക പൂജയ്ക്ക് മേളം കൊട്ടുന്നതിനിടെ വാദ്യകലാകാരൻ കുഴഞ്ഞ് വീണു മരിച്ചു

വൃശ്ചിക പൂജയ്ക്ക് മേളം കൊട്ടുന്നതിനിടെ വാദ്യകലാകാരൻ കുഴഞ്ഞ് വീണു മരിച്ചു

വണ്ടൂർ: വാദ്യകലാകാരൻ കുഴഞ്ഞ് വീണു മരിച്ചു. ഷാരിയിൽ തൃക്കുന്നശ്ശേരി വിപിൻദാസ് (44) ആണ് മരിച്ചത്.

വെള്ളിയാഴ്ച വൈകിട്ട് 6 മണിയോടെ തുവ്വൂർ തേക്കുന്നിൽ വെച്ചാണ് സംഭവം. ദേവീക്ഷേത്രത്തിൽ പതിവ് വൃശ്ചിക പൂജക്കിടെ സഹപ്രവർത്തകരോടെപ്പം മേളം കൊട്ടുന്നതിനിടെയാണ് കുഴഞ്ഞു വീണത്. ഉടനെ തന്നെ തുവ്വൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംസ്ക്കാരം ശനിയാഴ്ച രാവിലെ 11 ന് കുടുംബശ്മശാനത്തിൽ.

ചങ്ങരംകുളത്ത് സഹോദരങ്ങളായ കുട്ടികൾ കുളത്തിൽ മുങ്ങി മരിച്ചു

Sharing is caring!