ചങ്ങരംകുളത്ത് സഹോദരങ്ങളായ കുട്ടികൾ കുളത്തിൽ മുങ്ങി മരിച്ചു

ചങ്ങരംകുളത്ത് സഹോദരങ്ങളായ കുട്ടികൾ കുളത്തിൽ മുങ്ങി മരിച്ചു

ചങ്ങരംകുളം: ചിറവല്ലൂരിൽ സഹോദരങ്ങളായ രണ്ടു കുട്ടികൾ കുളത്തിൽ വീണു മരിച്ചു. ചിറവല്ലൂർ തെക്കുമുറി കൂരിക്കാട് പുല്ലൂണിയൽ ജാസിമിൻ്റെയും റംഷിയുടെയും മക്കളായ ജിഹാദ് ( 9 ) മുഹമ്മദ് ( 7 ) എന്നീ കുട്ടികളാണ് മരണപ്പെട്ടത്.

ഇന്ന് വൈകുന്നേരം വല്യുപ്പയുമായി വീടിന്റെ പുറക് വശത്തുള്ള പാടത്തേക്ക് പോയതായിരുന്നു കുട്ടികൾ. ഇതിനിടയിൽ കാൽ വഴുതി കുട്ടികൾ പാടത്തുള്ള കുളത്തിൽ വീഴുകയായിരുന്നു. ബഹളം കേട്ട് നാട്ടുകാർ ഓടിക്കൂടി കുട്ടികളെ ചങ്ങരംകുളം സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ചിറവല്ലൂർ എ എം എൽ പി സ്കൂൾ മൂന്നാം ക്ലാസിലേയും ഒന്നാം ക്ലാസിലേയും വിദ്യാർഥികളാണ്. പെരുമ്പടപ്പ് പോലീസ് തുടർ നടപടികൾ സ്വീകരിച്ചു വരുന്നു.

മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക

Sharing is caring!