കരിപ്പൂരിൽ വൻ സ്വർണ വേട്ട, മലപ്പുറം സ്വദേശിനി പിടിയിൽ

കരിപ്പൂരിൽ വൻ സ്വർണ വേട്ട, മലപ്പുറം സ്വദേശിനി പിടിയിൽ

കരിപ്പൂർ: വിമാനത്താവളത്തില്‍ 1.25 കോടിയുടെ സ്വര്‍ണവുമായി മലപ്പുറം സ്വദേശിനിയടക്കം രണ്ട് പേര്‍ പിടിയില്‍. മലപ്പുറം വടക്കാങ്ങര സ്വദേശിനി ഉരുളിയന്‍ പിലാക്കല്‍ ഇര്‍ഫാന (28), കോഴിക്കോട് പുതുപ്പാടി സ്വദേശി തേക്കും തോട്ടം ഉബൈദ് (26) എന്നിവരില്‍ നിന്നാണ് രണ്ട് കിലോയോളം സ്വര്‍ണം കസ്റ്റംസ് കണ്ടെടുത്തത്.

ഡിആര്‍ഐയുമായി ചേര്‍ന്ന് നടത്തിയ സംയുക്ത ഓപ്പറേഷന്റെ ഫലമായാണ് എയര്‍ഇന്ത്യ വിമാനത്തില്‍ എത്തിയ ഇര്‍ഫാനയില്‍ നിന്നും ശരീരത്തില്‍ ഒളിപ്പിച്ച നാല് ക്യാപ്‌സൂളുകളും ഡയപ്പറിനടിയില്‍ സൂക്ഷിച്ച ചെറിയ പാക്കറ്റ് സ്വര്‍ണ്ണ മിശ്രിതവും അടക്കം 1410 ഗ്രാം സ്വര്‍ണം കണ്ടെടുത്തത്. ഇതില്‍ നിന്നും സ്വര്‍ണം വേര്‍തിരിച്ചെടുത്തതില്‍ ഏകദേശം 71,88,000 രൂപ വിലമതിക്കുന്ന 1198 ഗ്രാം സ്വര്‍ണം ലഭിച്ചു.

ചങ്ങരംകുളത്ത് സഹോദരങ്ങളായ കുട്ടികൾ കുളത്തിൽ മുങ്ങി മരിച്ചു

മറ്റൊരു കേസില്‍ ഷാര്‍ജയില്‍ നിന്ന് എയര്‍ അറേബ്യ വിമാനത്തില്‍ എത്തിയ ഉബൈദില്‍ നിന്നും ശരീരത്തില്‍ ഒളിപ്പിച്ച നിലയില്‍ 1068 ഗ്രാം തൂക്കമുള്ള 4 ക്യാപ്‌സൂളുകള്‍ കണ്ടെടുത്തു. ഇതില്‍ നിന്നും ഏകദേശം 54,42,000 രൂപ വിലമതിക്കുന്ന 907 ഗ്രാം സ്വര്‍ണം ലഭിച്ചു.

Sharing is caring!