ഷാർജയിൽ വാഹനാപകടത്തിൽ നിലമ്പൂർ സ്വദേശി മരിച്ചു

ഷാർജയിൽ വാഹനാപകടത്തിൽ നിലമ്പൂർ സ്വദേശി മരിച്ചു

നിലമ്പൂർ: ഷാര്‍ജയിലുണ്ടായ വാഹനാപകടത്തില്‍ നിലമ്പൂര്‍ സ്വദേശി മരിച്ചു. എടക്കര കലാ സാഗറില്‍ താമസിക്കുന്ന ചങ്ങനാക്കുന്നേല്‍ മാണിയുടെ മകന്‍ മനോജ് (38) ആണ് മരിച്ചത്.

ഷാര്‍ജ അബൂ ഷഖാറയിലുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ ഇദ്ദേഹത്തെ അല്‍ ഖാസ്മിയ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ലെന്ന് ബന്ധുക്കള്‍ അറിയിച്ചു. ഷാര്‍ജയിലെ റെസ്റ്റോറന്റിലെ ജീവക്കാരനായിരുന്നു. മാതാവ്: സാറാമ്മ. അവിവാഹിതനാണ്. മൃതദേഹം അഷ്‌റഫ് താമരശ്ശേരി യുടെ നേതൃത്വത്തില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് നാട്ടിലെത്തിക്കും.

മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക

Sharing is caring!