ഉംറ തീർഥാടനത്തിനെത്തിയ യുവതി മക്കയിൽ മരിച്ചു

ഉംറ തീർഥാടനത്തിനെത്തിയ യുവതി മക്കയിൽ മരിച്ചു

കോതമം​ഗലം: ഉംറ നിർവഹിച്ച ശേഷം നാട്ടിലേക്ക് മടങ്ങാനിരിക്കെ കോതമം​ഗലം സ്വദേശി മക്കയിൽ മരിച്ചു. ആയക്കാട് ആലക്കട മുഹമ്മദിന്റെയും ജാസ്മിന്റെയും പുത്രി സാലിമ (24) ആണ് മരിച്ചത്.

ഉംറ തീർഥാടനത്തിനായി ഈ മാസം ഒന്നിനാണ് സാലിമ പെരുമ്പാവൂർ അൽ ബ് രീസ് ഉംറ സംഘത്തോടൊപ്പം മക്കയിലെത്തിയത്. മുഹമ്മദ് അസ് ലിം, സാലിഹ എ്നിവർ സഹോദരങ്ങളാണ്. മൃതദേഹം മക്കയിൽ മറവുചെയ്യും.

മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക

Sharing is caring!