കുഞ്ഞു മണി കൊലക്കേസിലെ പ്രതി ഷൊർണ്ണൂരിൽ അറസ്റ്റിൽ
തിരൂർ: തൃപ്രങ്ങോട് ബീരാഞ്ചിറയിൽ ഇടിയാട്ടിൽ കുന്നത്ത് സുരേഷ് എന്ന കുഞ്ഞു മണി കുത്തേറ്റ് മരിച്ച സംഭവത്തിൽ പ്രതി പിടിയിൽ. വടക്കേ ബീരാൻഞ്ചിറ സ്വദേശി മൂളിയിൽ സുനിൽ കുമാറാണ് പിടിയിലായത്.
സംഭവത്തിന് ശേഷം യുവാവിനെ ആശുപത്രിയിൽ എത്തിച്ച് മുങ്ങിയ പ്രതിയെ ഷെർണ്ണൂരിൽ വെച്ച് തിരൂർ സി ഐ എം ജെ ജിജോയുടെ നേതൃത്യത്തിലുള്ള പോലീസ് സംഘം പിടികൂടുകയായിരുന്നു. പ്രതിയെ സംഭവസ്ഥലതെത്തിച്ച് തെളിവെടുപ്പ് നടത്തി. വാക്കു തർക്കത്തെ തുടർന്നായിരുന്നു ഇയാൾ സുരേഷിനെ വിജയദശമി ദിനത്തിൽ ആക്രമിച്ചത്. പൊന്നാനിയിൽ ക്ഷേത്ര പരിപാടിയിൽ പങ്കെടുക്കാൻ പ്രതിയും കൊല്ലപ്പെട്ടയാളും മറ്റ് രണ്ട് സുഹൃത്തുക്കളും കൂടെ പോയപ്പോൾ ഇവർ തമ്മിൽ വാക്കു തർക്കമുണ്ടായിരുന്നു. തിരികെ വരുന്നതിനിടെ ഇവർ മദ്യപിക്കുകയും ചെയ്തു. നാട്ടിലെത്തിയപ്പോഴും വാക്കു തർക്കം തുടർന്ന്. ഇതിനിടെ മറ്റൊരു സുഹൃത്തിന്റെ വീട്ടിൽ ഭക്ഷണം കഴിക്കാനെത്തി. അവിടെ വെച്ചാണ് സുനിൽ സുരേഷിനെ കത്തി കൊണ്ട് കുത്തിയത്.
അഞ്ചു വയസുകാരിയെ പീഡിപ്പിച്ച പ്രതിക്ക് 25 വർഷം കഠിന തടവ്
ഗുരുതരമായി പരുക്കേറ്റ സുരേഷിന് ആശുപത്രിയിൽ എത്തിച്ച് സുനിൽ കുമാർ ബാംഗ്ലൂരിലേക്ക് നാടുവിട്ടു. അവിടെ പോലീസ് എത്തിയതറിഞ്ഞാണ് ഇയാൾ വീണ്ടും യാത്ര തുടങ്ങിയത്. അതിനിടെയാണ് ഷൊർണ്ണൂരിൽ നിന്നും തിരൂർ പോലീസ് ഇൻസ്പെക്ടർ എം ജെ ജിജോ, എസ് ഐ എൻ പ്രദീപ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിലിരുന്ന സുരേഷ് ഈ ശനിയാഴ്ച്ചയാണ് മരണപ്പെട്ടത്.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
RECENT NEWS
ബൈക്കപകടത്തിൽ പരുക്കേറ്റ് ചികിൽസയിലായിരുന്ന വിദ്യാർഥി മരിച്ചു
വളാഞ്ചേരി: ബൈക്കപകടത്തിൽ പരുക്കേറ്റ് ചികിൽസയിലായിരുന്ന വിദ്യാർഥി മരിച്ചു. ബൈപ്പാസ് റോഡ് സ്വദേശിയും മമ്പുറത്ത് താമസക്കാരനുമായ വി കെ റഹീമിന്റെ (ഓട്ടോ ഡ്രൈവർ) മകൻ സൽമാൻ മമ്പുറമാണ് മരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച്ച വളാഞ്ചേരി പോലീസ് സ്റ്റേഷൻ പരിധിയിൽ [...]