അഞ്ചു വയസുകാരിയെ പീഡിപ്പിച്ച പ്രതിക്ക് 25 വർഷം കഠിന തടവ്

അഞ്ചു വയസുകാരിയെ പീഡിപ്പിച്ച പ്രതിക്ക് 25 വർഷം കഠിന തടവ്

പെരിന്തൽമണ്ണ: അഞ്ചു വയസുകാരിയെ ലൈം​ഗികമായി ഉപദ്രവിച്ച കേസിൽ യുവാവിന് 25 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. തുവ്വൂർ തെക്കുപുറം സ്വദേശി കോഴിശ്ശേരി വീട്ടിൽ റിയാസ് (37) നെയാണ് പെരിന്തൽമണ്ണ അതിവേ​ഗ പ്രത്യേക കോടതി ജഡ്ജി എസ് സൂരജ് ശിക്ഷിച്ചത്. 2018ൽ കരുവാരക്കുണ്ട് പോലീസ് റജിസ്റ്റർ ചെയ്ത കേസിലാണ് ശിക്ഷ വിധിച്ചത്.

വിവിധ ഐ പി സി വകുപ്പുകൾ പ്രകാരം അഞ്ചു വർഷം കഠിനതടവും 2,500 രൂപ പിഴയും അടക്കണം. കൂടാതെ 20 വർഷം കഠിനതടവും 75,000 രൂപ പിഴയും മറ്റൊരു വകുപ്പ് പ്രകാരവും ശിക്ഷ വിധിച്ചു. പ്രതി പിഴ അടയ്ക്കുന്ന പക്ഷം അതിജീവിതയ്ക്ക് നൽകാനും ഉത്തരവായി.

കരുവാരക്കുണ്ട് പോലീസ് ഇൻസ്പെക്ടറായിരുന്ന ജ്യോതീന്ദ്രകുമാർ, അബ്ദുൽ മജീദ്, എ എസ് ഐ രതീഷ് എന്നിവരാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ അഡ്വ സ്വപ്ന പി പരമേശ്വരത്ത് ​ഹാജരായി. പ്രോസിക്യൂഷൻ ഭാ​ഗം തെളിവിലേക്കായി 12 സാക്ഷികളെ വിസ്തരിക്കുകയും 18 രേഖകൾ ഹാജരാക്കുകയും ചെയ്തു. പ്രതിയെ തവനൂർ സെൻട്രൽ ജയിലിലേക്ക് അയച്ചു.

മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക

Sharing is caring!