കിണറ്റില്‍ വീണ ഉമ്മയെ രക്ഷിച്ച് വേങ്ങരയിലെ പത്ത് വയസുകാരന്‍

കിണറ്റില്‍ വീണ ഉമ്മയെ രക്ഷിച്ച് വേങ്ങരയിലെ പത്ത് വയസുകാരന്‍

വേങ്ങര: കണ്‍മുന്നില്‍വച്ചാണ് ഉമ്മ കിണറ്റിലേക്ക് വീണത്. നിസ്സഹായതോടെ നോക്കി നില്‍ക്കുന്നതെങ്ങനെ. പത്ത് വയസ്സുകാരന്‍ മുഹമ്മദ് സ്വബീഹ് മറുത്തൊന്ന് ആലോചിക്കാതെ കിണറ്റിലേക്ക് എടുത്തുചാടി. നാലാള്‍ ആഴമുള്ള കിണറാണ്. നീന്തല്‍ അറിയാത്ത ഉമ്മ മുങ്ങിപ്പോവാതെ പിടിച്ചുനില്‍ക്കാന്‍ മോട്ടോര്‍ കെട്ടിയിട്ട കയര്‍ ശരിപ്പെടുത്തി സുരക്ഷിത സ്ഥാനം ഒരുക്കി സ്വബീഹ്.

കിളിനക്കോട് പള്ളിക്കല്‍ ബസാര്‍ ഉത്തന്‍ നല്ലേങ്ങര സൈതലവിയുടെ ഭാര്യ ജംഷീനക്കാണ് മകന്റെ നിര്‍ഭയമായ ഇടപെടല്‍ തുണയായത്. വ്യാഴാഴ്ച വൈകിട്ടാണ് സംഭവം. വീട്ടിലെ കിണറ്റില്‍ കഴിഞ്ഞ ദിവസം കുറുക്കന്‍ വീണിരുന്നു. കുറുക്കനെ ഒഴിവാക്കി കിണര്‍ വൃത്തിയാക്കാന്‍ മോട്ടോര്‍ ഉപയോഗിച്ച് വെള്ളം വറ്റിക്കുന്നതിനിടെയാണ് ആള്‍മറ തകര്‍ന്ന് ജംഷീന കിണറ്റില്‍ വീണത്. ഒപ്പമുണ്ടായിരുന്ന മകന്‍ മുഹമ്മദ് സ്വബീഹ് ഉമ്മയെ രക്ഷിക്കാന്‍ കിണറ്റില്‍ ചാടികയായിരുന്നു. ഇരുവരും കിണറ്റില്‍ വീണതോടെ മകള്‍ റജ ഫാത്തിമയുടെ ഉച്ചത്തിലുള്ള കരച്ചില്‍ കേട്ട് ഓടിയെത്തിയ സൈതലവിയുടെ സഹോദരി റഹ്ത്താണ് വിവരം നാട്ടുകാരെ അറിയിച്ചത്.

ആപ്പിള്‍ തൊണ്ടയില്‍ കുടുങ്ങി ഒരു വയസുകാരന്‍ മരിച്ചു

ജംഷീര്‍ പാലാണി, യു എം ഫസ്ലുറഹ്‌മാന്‍, സ്വാലിഹ് കിളിനക്കോട്, യു എം നൗഷാദലി എന്നിവരാണ് കയറില്‍ തൂങ്ങിപിടിച്ചിരിക്കുന്ന ജംഷീനയെയും മകന്‍ സ്വബീഹിനെയും കരക്കെത്തിച്ചത്. കിളിനക്കോട് എംഎച്ച്എം എയുപി സ്‌കൂള്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയാണ് മുഹമ്മദ് സ്വബീഹ്. കണ്ണമംഗലം പഞ്ചായത്ത് പ്രസിഡന്റ് യു എം ഹംസ മുഹമ്മദ് സ്വബീഹിനെ വീട്ടിലെത്തി അനുമോദിച്ചു.

 

Sharing is caring!