ആപ്പിള്‍ തൊണ്ടയില്‍ കുടുങ്ങി ഒരു വയസുകാരന്‍ മരിച്ചു

ആപ്പിള്‍ തൊണ്ടയില്‍ കുടുങ്ങി ഒരു വയസുകാരന്‍ മരിച്ചു

തേഞ്ഞിപ്പാലം: ആപ്പിള്‍ തൊണ്ടയില്‍ കുടുങ്ങി പിഞ്ചു കുഞ്ഞിന് ദാരുണാന്ത്യം. കടുക്കാത്തുപാറ പാലക്കപറമ്പില്‍ ഷമീര്‍-ഷഹദിയ ദമ്പതികളുടെ മകന്‍ മുഹമ്മദ് ബഷീറാണ് മരണപ്പെട്ടത്. ഒരു വയസായിരുന്നു.

ചുരണ്ടിയെടുത്ത ആപ്പിള്‍ കഴിക്കുന്നതിനിടെയായിരുന്നു അപകടം സംഭവച്ചിത്. സ്പൂണ് കൊണ്ട് ചുരണ്ടിയെടുത്ത ആപ്പിളും, പിന്നീട് പാലും നല്‍കുകയായിരുന്നു. തുടര്‍ന്ന് അസ്വസ്ഥത പ്രകടിപ്പിച്ച കുട്ടിയെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

മലപ്പുറം ജില്ലയിലെ വാർത്തകൾ അറിയാൻ ജോയിൻ ചെയ്യൂ

Sharing is caring!