മലപ്പുറത്തെ അധ്യാപികമാരുടെ ചിത്രങ്ങൾ മോർഫ് ചെയ്ത പ്രചരിപ്പിച്ച പൂർവവിദ്യാർഥി പിടിയിൽ

മലപ്പുറത്തെ അധ്യാപികമാരുടെ ചിത്രങ്ങൾ മോർഫ് ചെയ്ത പ്രചരിപ്പിച്ച പൂർവവിദ്യാർഥി പിടിയിൽ

മലപ്പുറം: ന​ഗരത്തിലെ സ്കൂളിലെ മൂന്ന് അധ്യാപികമാരുടെ മോർഫ് ചെയ്ത ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിലൂടെ വൈറലാക്കിയ മുൻ വിദ്യാർഥി അറസ്റ്റിൽ. കോട്ടപ്പടി ചെറാട്ട്കുഴി മഞ്ചേരി തൊടിയിൽ ബിനോയി (26) ആണ് അറസ്റ്റിലായത്.

പ്രധാനാധ്യാപികയും മറ്റ് അധ്യാപികമാരും സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത ഫോട്ടോകൾ കൈക്കലാക്കിയ പ്രതി അശ്ലീല ഫോട്ടോകളുമായി രൂപഭേദം ചെയ്ത് പ്രധാനധ്യാപികയുടെ പേരിലുണ്ടാക്കിയ വ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ട് വഴി പ്രചരിപ്പിക്കുകയായിരുന്നെന്ന് പൊലീസ് അറിയിച്ചു. പ്രതിയുടെ കയ്യിലെ ലാപ്ടോപ്, മൊബൈൽ ഫോൺ എന്നിവയിൽനിന്ന് നൂറുകണക്കിന് അശ്ലീല ചിത്രങ്ങളും മോർഫ് ചെയ്ത ചിത്രങ്ങളും മലപ്പുറം സൈബർ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. മറ്റാരുടെയെങ്കിലും പ്രേരണയോ സഹായമോ പ്രതിക്ക് കിട്ടിയിട്ടുണ്ടോ എന്നതിനെ സംബന്ധിച്ച് പൊലീസ് അന്വേഷിച്ചു വരികയാണ്.

മുസ്ലിം ലീ​ഗ് ജനപ്രതിനിധി പോക്സോ കേസിൽ അറസ്റ്റിൽ

സൈബർ പൊലീസ് സ്റ്റേഷൻ എസ്.ഐ. അബ്ദുല്‍ലത്തീഫ്, എ.എസ്.ഐ റിയാസ് ബാബു, സീനിയർ സിവിൽ പൊലീസ് ഉദ്യോഗസ്ഥനായ അശോക് കുമാർ, മുഹമ്മദ്‌ ഷാഫി എന്നിവരും അന്വേഷണത്തിൽ സംബന്ധിച്ചു. നടപടികൾക്ക് ശേഷം പ്രതിയെ ബുധനാഴ്ച ജില്ല ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കും.

മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക

Sharing is caring!