സൗദികള്‍ക്ക് പോലും യൂസഫലി മാതൃകയാണെന്ന് സൗദി അറേബ്യ മന്ത്രി

സൗദികള്‍ക്ക് പോലും യൂസഫലി മാതൃകയാണെന്ന് സൗദി അറേബ്യ മന്ത്രി

ന്യൂഡല്‍ഹി: സൗദിഅറേബ്യയില്‍ വ്യവസായ-വാണിജ്യ മേഖലകളില്‍ എങ്ങിനെ വിജയം വരിക്കാനാകുമെന്നതിന് ഇന്ത്യക്കാരനായ യൂസുഫലി തന്നെയാണ് ഏറ്റവും വലിയ മാതൃകയെന്ന് സൗദി മന്ത്രി.

സൗദി നിക്ഷേപ വകുപ്പ് മന്ത്രി ഖാലിദ് അല്‍ ഫലിഹാണ് ന്യൂഡല്‍ഹിയില്‍ നടന്ന പ്രൗഢമായ ചടങ്ങില്‍ യൂസുഫലിയെ മാതൃകയായി അവതരിപ്പിച്ചത്. സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിനി സല്‍മാന്റെ ഇന്ത്യാ സന്ദര്‍ശനത്തോടനുബന്ധിച്ച് ഡല്‍ഹിയില്‍ സംഘടിപ്പിച്ച ഇന്ത്യ സൗദി ബിസിനസ് ഫോറത്തിലാണ് സൗദി മന്ത്രി ശ്രദ്ധേയമായ പ്രതികരണം നടത്തിയത്.

നിപ്പ; മലപ്പുറത്തും ജാഗ്രതാ നിര്‍ദേശം

സൗദിയില്‍ ഇന്ത്യക്കാര്‍ക്ക് എങ്ങനെ വിജയിക്കാനാകുമെന്ന് കേന്ദ്ര മന്ത്രി പീയൂഷ് ഗോയലിന്റെ ചോദ്യത്തിന് മറുപടിയായാണ് സൗദി മന്ത്രി, യൂസഫലിയെ മാതൃകയാക്കാന്‍ നിര്‍ദ്ദേശിച്ചത്.

മലപ്പുറം ജില്ലയിലെ വാർത്തകൾ അറിയാൻ ജോയിൻ ചെയ്യൂ

സൗദികള്‍ക്ക് പോലും യൂസഫലി മാതൃകയാണെന്ന് മന്ത്രി പറഞ്ഞു.
അദ്ദേഹം അനുകരണീയ നിക്ഷേപകനാണ്. താന്‍ സൗദി അരാംകോ ചെയര്‍മാന്‍ ആയിരുന്ന കാലത്ത് അരാംകോയില്‍ ലുലു മാര്‍ക്കറ്റ് തുറക്കുന്നതിനെപ്പറ്റിയാണ് അദ്ദേഹം സംസാരിച്ചത്. എന്നാല്‍ ഇപ്പോള്‍ അരാംകോ ക്യാമ്പസില്‍ മാത്രം ലുലുവിന് എട്ട് മാര്‍ക്കറ്റുകളുണ്ട്. സൗദിയില്‍ 100 ഹൈപ്പര്‍ മാര്‍ക്കറ്റുകളിലേക്കുള്ള ലക്ഷ്യത്തിലേക്കാണ് ലുലു ഗ്രൂപ്പെന്നും സൗദി മന്ത്രി കൂട്ടിച്ചേര്‍ത്തു. ലുലു മാതൃകയില്‍ വളരാന്‍ ഇന്ത്യയിലെ കമ്പനികളെ സൗദി മന്ത്രി ക്ഷണിക്കുകയും ചെയ്തു.

 

Sharing is caring!