നിപ്പ; മലപ്പുറത്തും ജാഗ്രതാ നിര്‍ദേശം

നിപ്പ; മലപ്പുറത്തും ജാഗ്രതാ നിര്‍ദേശം

മലപ്പുറം: കോഴിക്കോട് നിപ്പ സ്ഥിരീകരിച്ച സാഹചര്യത്തില്‍ മലപ്പുറം ജില്ലയിലും ജാഗ്രത. 2018ല്‍ നിപ വ്യാപനത്തില്‍ കോഴിക്കോട് കഴിഞ്ഞാല്‍ ഏറ്റവുമധികം മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് മലപ്പുറത്താണ്.

കോഴിക്കോട് നിപ്പ സ്ഥിരീകരിച്ച ഉടന്‍ തന്നെ മലപ്പുറത്ത് ജില്ലാ കലക്ടര്‍ വി ആര്‍ പ്രേംകുമാറിന്റെ നേതൃത്വത്തില്‍ അടിയന്തിര യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു. നിപ്പ ബാധിച്ചവരുടെ സമ്പര്‍ക്ക പട്ടികയില്‍ മലപ്പുറം ജില്ലയില്‍ നിന്നുണ്ടെങ്കില്‍ തുടര്‍ നടപടികള്‍ അതനുസരിച്ച് സ്വീകരിക്കാന്‍ യോഗം തീരുമാനമെടുത്തു. കൂടാതെ ഇതുമായി ബന്ധപ്പെട്ട പ്രോട്ടോക്കോളുകള്‍ നടപ്പാക്കാനും ജാഗ്രതയോടെ ഇരിക്കാനും യോഗത്തില്‍ തീരുമാനമായി.

മലപ്പുറം ജില്ലയിലെ വാർത്തകൾ അറിയാൻ ജോയിൻ ചെയ്യൂ

മലപ്പുറത്ത് നിന്നുള്ള രോഗികള്‍ ധാരാളമായി ആശ്രയിക്കുന്ന കോഴിക്കോട്ടെ ഇക്ര ആശുപത്രിയിലാണ് ഒരു നിപ്പ രോഗിയെ പ്രവേശിപ്പിച്ചിരുന്നത്. ഇവിടെ ആ സമയത്ത് മലപ്പുറത്തു നിന്നുള്ള രോഗികള്‍ എത്തിയിരുന്നുവോയെന്ന് ആരോഗ്യ വകുപ്പ് പരിശോധിക്കും.

മുടി വെട്ടാനെത്തിയ ഏഴു വയസുകാരനു നേരെ ബാർബറുടെ ലൈം​ഗിക അതിക്രമം

Sharing is caring!