കെ ടി ജലീല്‍ മേല്‍വിലാസമില്ലാത്തവന്‍- പി എം എ സലാം

കെ ടി ജലീല്‍ മേല്‍വിലാസമില്ലാത്തവന്‍- പി എം എ സലാം

മലപ്പുറം: കെ ടി ജലീലിനെ മേല്‍വിലാസമില്ലാത്തവന്‍ എന്ന് വിശേഷിപ്പിച്ച് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി എം എ സലാം. മുസ്ലിം ലീഗ് ഫണ്ട് പിരിവിനെതിരെ കെ ടി ജലീല്‍ ഉന്നയിച്ച ആരോപണങ്ങളെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. സഖാക്കളുടെ വോട്ട് പോലും പുതുപ്പള്ളിയില്‍ ഇടതു സ്ഥാനാര്‍ഥിക്ക് ലഭിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

പാര്‍ട്ടിക്കായി ഫണ്ടുണ്ടാക്കിയവര്‍ക്ക് അത് മോണിറ്റര്‍ ചെയ്യാനും അറിയാം. അതുകൊണ്ടാണല്ലോ ജനങ്ങള്‍ വിശ്വസിച്ച് പണം തന്നത്. പുറത്തുള്ളവര്‍ അതില്‍ അസൂയപ്പെട്ടിട്ട് വല്ല കാര്യവുമണ്ടോ ഇപ്പോള്‍ തോന്നുന്നുണ്ടാകും പോകേണ്ടിയിരുന്നില്ല എന്ന് അതില്‍ ഞങ്ങള്‍ കുറ്റക്കാരല്ലല്ലോ എന്തായാലും ആ പണം മോണിറ്റര്‍ ചെയ്യാന്‍ പുറത്തു നിന്നുള്ളവരുടെ സഹായം ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക

സാദിക്കലി തങ്ങളും പി കെ കുഞ്ഞാലിക്കുട്ടിയും തുടങ്ങി പാര്‍ട്ടിയുടെ എല്ലാ മുതിര്‍ന്ന നേതാക്കളും പുതുപ്പള്ളിയില്‍ പ്രചരണത്തിന് പോയിരുന്നു. പ്രവര്‍ത്തകരുടെയും ജനങ്ങളുടെയും ആത്മവിശ്വാസവും പ്രതികരണവും കാണുമ്പോള്‍ മികച്ച രീതിയിലുള്ള വിജയം യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്‍ ഉറപ്പാണെന്ന് അദ്ദേഹം പറഞ്ഞു.

മലപ്പുറത്തു നിന്നും കുതിരയോട്ടത്തില്‍ അപൂര്‍വ നേ്ട്ടവുമായി നിദ അന്‍ജും

ഈ വിജയം കേരളത്തിന്റെ ദുര്‍ഭരണത്തിനെതിരെയുള്ള വിധിയെഴുത്താകും. ഈ ഉപതിരഞ്ഞെടുപ്പ് സര്‍ക്കാരിനെ ജനങ്ങള്‍ വിലയിരുത്തുമെന്ന് മുഖ്യമന്ത്രി തന്നെ പറഞ്ഞതാണ്. എന്നാല്‍ തൃക്കാക്കരയില്‍ എന്താണോ സംഭവിച്ചത് അതുതന്നെയായിരിക്കും പുതുപ്പള്ളിയിലും സംഭവിക്കുക അദ്ദേഹം പറഞ്ഞു.

Sharing is caring!