മലപ്പുറത്തു നിന്നും കുതിരയോട്ടത്തില്‍ അപൂര്‍വ നേ്ട്ടവുമായി നിദ അന്‍ജും

മലപ്പുറത്തു നിന്നും കുതിരയോട്ടത്തില്‍ അപൂര്‍വ നേ്ട്ടവുമായി നിദ അന്‍ജും

തിരൂര്‍: ഫ്രാന്‍സില്‍ നടന്ന ലോക കുതിരയോട്ട ചാമ്പ്യന്‍ഷിപ്പില്‍ നാലു ഘട്ടങ്ങള്‍ പൂര്‍ത്തിയാക്കി മലപ്പുറം ചെറിയമുണ്ടം സ്വദേശി നിദാ അന്‍ജും. മത്സരത്തില്‍ 120 കിലോമീറ്റര്‍ പിന്നിട്ടതോടെ ലോക ചാമ്പ്യന്‍ഷിപ്പില്‍ ദീര്‍ഘദൂര കുതിരയോട്ടം പൂര്‍ത്തിയാക്കിയ ആദ്യ ഇന്ത്യക്കാരിയെന്ന ബഹുമതി നിദ സ്വന്തമാക്കി.

യുവ കുതിര സവാരിക്കാര്‍ക്കായി നടന്ന ഇക്വസ്ട്രിയന്‍ വേള്‍ഡ് എന്‍ഡ്യൂറന്‍സ് ചാമ്പ്യന്‍ഷിപ്പിലാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് നിദാ അന്‍ജും പങ്കെടുത്തത്. 25 രാജ്യങ്ങളില്‍ നിന്നുള്ള 70 പേരാണ് മല്‍സരത്തിനുണ്ടായിരുന്നത്.

മുതുകാടും യൂസഫലിയും കൈകോര്‍ത്തു; ഭിന്നശേഷിക്കാര്‍ക്ക് ആശ്വാസമായി ആശുപത്രി

റീജന്‍സി ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടറും കേരള അത്‌ലറ്റിക് അസോസിയേഷന്‍ പ്രസിഡണ്ടുമായ ഡോ: അന്‍വര്‍ അമീന്റെ മകളാണ് നിദ. എഴുത്തുകാരനും പണ്ഡിതനുമായ ചെറിയമുണ്ടം അബ്ദുറസാഖ് മദനിയുടെ മകള്‍ മിന്‍ഹത്താണ് മാതാവ്. പൗരപ്രമുഖനും സാമൂഹ്യ-രാഷ്ട്രീയ-മത-വിദ്യാഭ്യാസ മേഘലകളില്‍ ശോഭിച്ച, മികവുറ്റ അദ്ധ്യാപകന്‍, കല്‍പകഞ്ചേരി ആനപ്പടിക്കല്‍ പീച്ചിമാസ്റ്ററുടെ കൊച്ചുമകളും കൂടിയാണ് കുതിരയോട്ടത്തില്‍ നിരവധി അംഗീകാരപ്പതക്കങ്ങള്‍ വാരിക്കൂട്ടിയ ഇരുപത്തിയൊന്നുകാരി.

മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക

ഇന്ത്യയെ പ്രതിനിധീകരിച്ചു കൊണ്ട് ഒരാള്‍ ദീര്‍ഘദൂര ലോക കുതിരയോട്ട മല്‍സരത്തില്‍ പങ്കെടുക്കുന്നത് ആദ്യമായാണ്. പ്രഥമ മല്‍സരത്തില്‍ തന്നെ വിജയകരമായി റേസ് പൂര്‍ത്തിയാക്കി വിജയക്കൊടി പാറിക്കാന്‍ നിദക്ക് കഴിഞ്ഞത് വലിയ നേട്ടമാണ്. 7.29 മണിക്കൂര്‍ എടുത്താണ് 120 കിലോമീറ്റര്‍ കുതിരയോട്ടം നിദ പൂര്‍ത്തിയാക്കിയത്.

കുതിര ഓട്ടത്തില്‍ എന്നപോലെ പഠനത്തിലും കേമിയാണ് നിദാ അന്‍ജും. യു.കെയിലെ ബര്‍മിംഗ്ഹാം സര്‍വകലാശാലയില്‍ നിന്ന് ബിരുദവും, ദുബായ് റാഫ്ള്‍സ് വേള്‍ഡ് അക്കാദമിയില്‍ നിന്ന് ഡിപ്ലോമയും നിദ കരസ്ഥമാക്കി.

 

Sharing is caring!