സീനിയർ ഫുട്ബോളിൽ വീണ്ടുമൊരിക്കൽ കൂടി മുത്തമിടാൻ തയ്യാറെടുത്ത് മലപ്പുറം

സീനിയർ ഫുട്ബോളിൽ വീണ്ടുമൊരിക്കൽ കൂടി മുത്തമിടാൻ തയ്യാറെടുത്ത് മലപ്പുറം

മലപ്പുറം: സംസ്ഥാന സീനിയർ ഫുട്ബോൾ ടൂർണമെന്റിൽ വീണ്ടുമൊരിക്കൽ കൂടി മുത്തമിടാൻ തയ്യാറെടുത്ത് മലപ്പുറം ടീം. 2018-2-19 സീസണ് ശേഷം അന്യം നിന്ന് പോയ കപ്പാണ് ഇക്കുറി സ്വന്തമാക്കാമെന്ന മോഹവുമായി ജില്ലാ ടീം ഇറങ്ങുന്നത്. സെപ്റ്റംബർ രണ്ടിന് കോട്ടപ്പടി സ്റ്റേഡിയത്തിലാണ് മത്സരം ആരംഭിക്കുന്നത്.

പത്ത് തവണ ജേതാക്കളായ മലപ്പുറം ജില്ലാ ടീം ഒരു മാസത്തോളം നീണ്ട തയ്യാറെടുപ്പോടെയാണ് ടൂർണമെന്റിന് എത്തുന്നത്. മുൻ ​ഗോകുലം കേരള എഫ് സി അസിസ്റ്റന്റ് കോച്ചായ ഷാജുറുദീൻ കോപ്പിലാനാണ് പരിശീലകൻ. ഇത്തവണത്തെ ടീമിൽ വളരെയധികം പ്രതീക്ഷയുണ്ടെന്നും യുവത്വവും പരിചയസമ്പന്നതയും ഒത്തുച്ചേരുന്ന ടീമിന് കപ്പ് നേടാൻ എല്ലാ സാധ്യതയും ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

കേരള പോലീസിൽ നിന്നും സംസ്ഥാനത്തെ മറ്റ് പ്രധാന ക്ലബുകളിൽ നിന്നുമുള്ള താരങ്ങൾ മലപ്പുറത്തിനായി കളത്തിലിറങ്ങും. ഇതോടൊപ്പം കാലക്കറ്റ്, എം ജി സർവകലാശാലകൾക്കായി കളിക്കുന്ന താരങ്ങളും അണിനിരക്കും. പത്ത് തവണയാണ് മലപ്പുറം ടൂർണമെന്റ് ജേതാക്കളായിരിക്കുന്നത്. സെപ്റ്റംബർ 9നാണ് മലപ്പുറത്തിന്റെ ആദ്യ മത്സരം.

മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക

Sharing is caring!