മാരക മയക്കുമരുന്നുമായി രണ്ടു പേര്‍ തിരൂര്‍ പോലീസിന്റെ പിടിയില്‍

മാരക മയക്കുമരുന്നുമായി രണ്ടു പേര്‍ തിരൂര്‍ പോലീസിന്റെ പിടിയില്‍

തിരൂര്‍: മാരക മയക്കു മരുന്നുമായി രണ്ടു പേര്‍ തിരൂര്‍ പോലീസിന്റെ പിടിയില്‍. ബീരാഞ്ചിറ സ്വദേശി നജീബ്, ഒറ്റപ്പാലം സ്വദേശി അബ്ദുല്‍ ഹമീദ് എന്നിവരെയാണ് പിടികൂടിയത്. 35 ഗ്രാമിലേറെ എം ഡി എം എയാണ് ഇവരില്‍ നിന്നും പിടികൂടിയത്.

കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ പരിശോധനയില്‍ തീരപ്രദേശത്തു നിന്ന് മയക്കു മരുന്നുമായി യുവാക്കള്‍ പിടിയിലായിരുന്നു. ഇവര്‍ക്ക് മയക്കു മരുന്ന് എത്തിക്കുന്ന സംഘത്തെ തേടിയുള്ള അന്വേഷണമാണ് പ്രതികളിലേക്കെത്തിയത്. ബാംഗ്ലൂരില്‍ നിന്നും എത്തിച്ച മയക്കു മരുന്ന് തിരൂര്‍, പൊന്നാനി ഭാഗങ്ങളില്‍ വിതരണം ചെയ്യാനുള്ള തയ്യാറെടുപ്പിലായിരുന്നു.
ക്ലാസെടുക്കുന്നതിനിടെ അധ്യാപകന്‍ കുഴഞ്ഞു വീണ് മരിച്ചു

Sharing is caring!