തിരൂരിലെ ഹോട്ടലുടമയുടെ കൊലപാതകം, മൂന്ന് പേർ പിടിയിൽ, അന്വേഷണം പുരോ​ഗമിക്കുന്നു

തിരൂരിലെ ഹോട്ടലുടമയുടെ കൊലപാതകം, മൂന്ന് പേർ പിടിയിൽ, അന്വേഷണം പുരോ​ഗമിക്കുന്നു

അട്ടപ്പാടി: തിരൂരിലെ ഹോട്ടൽ വ്യവസായിയെ കൊലപ്പെടുത്തിയ കേസിൽ മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഒളവണ്ണയിലും, കോഴിക്കോടും ഹോട്ടൽ നടത്തുന്ന ഏഴൂർ മേച്ചേരി സ്വദേശിയായ സിദ്ദിഖ് (58) ആണ്സ്വ കൊല്ലപ്പെട്ടത്. ഇയാളുടെ ശരീര ഭാ​ഗങ്ങൾ അടങ്ങിയ ബാ​ഗ് പുറത്തെടുത്ത് ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു.

അട്ടപ്പാടി ചുരം ഒമ്പതാം വളവിലാണ് ബാ​ഗ് കണ്ടെത്തിയത്. രണ്ട് ബാ​ഗുകളിലൊന്നിൽ അരയുടെ മേലോട്ടുള്ള ഭാ​ഗവും, മറ്റേ ബാ​ഗിൽ കീഴോട്ടുള്ള ഭാ​ഗവുമാണ് ഉള്ളത്. ഈ മാസം 18നോ 19നോ ആണ് കൊലപാതകം നടന്നതെന്ന് സംശയിക്കുന്നു. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടത്തുമെന്ന് മലപ്പുറം ജില്ലാ പോലീസ് മേധാവി എസ് സുജിത്ത് ദാസ്
മലദ്വാരത്തില്‍ ഒളിപ്പിച്ച് കൊണ്ടുവന്ന സ്വര്‍ണം കരിപ്പൂരില്‍ പിടികൂടി
സംഭവുമായി ബന്ധപ്പെട്ട് ഇയാളുടെ ഹോട്ടലിലെ ജീവനക്കാരനായ ഷിബിലിയേയും, ഇയാളുടെ പെൺ സുഹൃത്ത് ഫർഹാന, ഇവരുടെ സുഹൃത്ത് ചിക്കു എന്ന് ആഷിഖ് എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. രണ്ട് ആഴ്ച്ച മുമ്പ് ജോലിക്കെത്തിയ ഷിബിലിയെക്കുറിച്ച് മറ്റ് തൊഴിലാളികൾ പരാതി ഉന്നയിച്ചതിനെ തുടർന്ന് സിദ്ദിഖ് ഇയാളെ ശബള കുടിശ്ശിക തീർത്ത് ജോലിയിൽ നിന്നും പിരിച്ചു വിട്ടിരുന്നു. ഇതിന്റെ പകയാണോ കൊലപാതകമെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. ഒപ്പം ഹണി ട്രാപ്പ് സാധ്യകളും പോലീസ് പരിശോധിച്ച് വരികയാണ്. ആഷിഖാണ് മൃതദേഹം പെട്ടിയിലാക്കി ഒഴിവാക്കിയത് സംബന്ധിച്ച് പോലീസിന് മൊഴി നൽകിയത്.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
സിദ്ദിഖിനെ ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടും ലഭ്യമല്ലാതായതോടെ മകന്‍ തിരൂര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇയാളുടെ എടിഎം ഉപയോഗിച്ച് പണം നഷ്ടപ്പെട്ടതായി കണ്ടെത്തി. പിന്നാലെ ഇയാളുടെ കീഴില്‍ പണിയെടുക്കുന്ന ജീവനക്കാരനെ കാണാതായത് ദുരഹത വര്‍ദ്ധിപ്പിച്ചു. തുടര്‍ന്ന് നടത്തിയ വിശദമായി അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിയുന്നത്.
പ്രതികളെ ചെന്നൈയില്‍ നിന്നാണ് പിടികൂടിയത്.

Sharing is caring!