മലദ്വാരത്തില്‍ ഒളിപ്പിച്ച് കൊണ്ടുവന്ന സ്വര്‍ണം കരിപ്പൂരില്‍ പിടികൂടി

കരിപ്പൂര്‍: ശരീരത്തിനുള്ളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച ഒന്നേകാല്‍ കോടി രൂപയുടെ സ്വര്‍ണം കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും പിടികൂടി. ജിദ്ദയില്‍ നിന്നെത്തിയ രണ്ടു യാത്രക്കാരില്‍ നിന്നുമാണ് രണ്ടു കിലോയോളം സ്വര്‍ണം കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ് ഡിവിഷന്‍ ഉദ്യോഗസ്ഥര്‍ പിടികൂടിയത്.
എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ ജിദ്ദയില്‍ നിന്നെത്തിയ മലപ്പുറം സ്വദേശി വടക്കേങ്ങര സയ്യിദില്‍ (24) നിന്നും 1095 ഗ്രാം തൂക്കം വരുന്ന സ്വര്‍ണ മിശ്രിതം അടങ്ങിയ നാല് ക്യാപ്‌സ്യൂളുകളാണ് പിടികൂടിയത്. സ്‌പൈസ് ജെറ്റ് എയര്‍ലൈന്‍സ് വിമാനത്തില്‍ ജിദ്ദയില്‍ നിന്നുമെത്തിയ കോഴിക്കോട് മുക്കം സ്വദേശി മുണ്ടയില്‍ ഇര്‍ഷാദില്‍ (25) നിന്നും 1165 ഗ്രാം തൂക്കം വരുന്ന സ്വര്‍ണ മിശ്രിതമടങ്ങിയ നാലു ക്യാപ്‌സ്യൂളുകളും കണ്ടെടുത്തു.
മലപ്പുറം ജില്ലയിലെ വാർത്തകൾ അറിയാൻ ജോയിൻ ചെയ്യൂ
ഡെപ്യൂട്ടി കമ്മിഷണര്‍ ജെ ആനന്ദകുമാറിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് സൂപ്രണ്ട് സലില്‍, മുഹമ്മദ് റജീബ്, ഇന്‍സ്‌പെക്ടര്‍മാരായ ഹരിസിംഗ് മീണ, വിഷ്ണു അശോകന്‍, ഹെഡ് ഹവില്‍ദാര്‍മാരായ ഇ വി മോഹനന്‍, സന്തോഷ് കുമാര്‍ എന്നിവരാണ് പ്രതികളെ പിടികൂടിയത്.
RECENT NEWS

ശരീരത്തിലൊളിപ്പിച്ച് കടത്താന്‍ ശ്രമിച്ച സ്വര്‍ണവുമായി കരിപ്പൂരില്‍ രണ്ടുപേര്‍ പിടിയില്‍
കരിപ്പൂര്‍: ശരീരത്തിലൊളിപ്പ്ച്ച് കടത്താന്‍ ശ്രമിച്ച 1838 ഗ്രാം സ്വര്‍ണ മിശ്രിതം കരിപ്പൂര്‍ വിമാനത്താവളത്തില്‍ രണ്ട് യാത്രക്കാരില്‍ നിന്നും പിടികൂടി. ഏകദേശം ഒരുകോടി രൂപ വിലമതിക്കുന്ന സ്വര്‍ണ മിശ്രിതമാണ് ഇവരില്‍ നിന്നും കണ്ടെടുത്തത്. ഇന്ന് [...]