കിടപ്പു രോഗിയായ മൈമുനയ്ക്ക് സാന്ത്വനമേകി തിരൂരങ്ങാടി അദാലത്ത്
തിരൂരങ്ങാടി: കിടപ്പ് രോഗിയായ കൊടട്ടേക്കാട്ട് മൈമുനയ്ക്ക് സ്വാന്തനമേകി തിരൂരങ്ങാടി താലൂക്ക് അദാലത്ത്. സഹോദരൻ ഇസ്മയിലിനും, മാതാവ് പാതുമ്മക്കും ഒപ്പമാണ് ജന്മനാ കിടപ്പുരോഗിയായ മൈമുന അദാലത്ത് വേദിയിലെത്തിയത്.
ബാപ്പ മരിച്ചതിനെ തുടർന്ന് കുടുംബം സ്വത്ത് ഏഴു സഹോദരങ്ങളും വീതിച്ചെടുത്ത്. എന്നാൽ മൈമുനയുടെ സ്വത്ത് ലഭിക്കണമെങ്കിൽ ഒരുപാട് കടമ്പകൾ കടക്കേണ്ടതായിട്ടുണ്ട്. അവകാശപ്പെട്ട സ്വത്ത് സഹോദരിക്ക് നേടിക്കൊടുക്കാൻ നാളുകൾ ഒരുപാടായി ഇസ്മായിൽ ഓട്ടം തുടങ്ങിയിട്ട്. എന്നാൽ നിയമത്തിൻ്റെ നൂലാമാലകളിൽ പെട്ട് എങ്ങും എത്താതെ പോയ പരാതിക്ക് അദാലത്ത് വേദിയിൽ പരിഹാരമായിരിക്കുകയാണ്. മൈമൂനയുടെ കുടുംബത്തിൻറെ ആവശ്യം മനസ്സിലാക്കി വേണ്ട നടപടികൾ സ്വീകരിക്കാൻ മന്ത്രി വി അബ്ദുറഹ്മാൻ ബന്ധപ്പെട്ട വകുപ്പുകളെ ചുമതലപ്പെടുത്തി.
വിമാന ടിക്കറ്റില്‍ അഞ്ചിരട്ടി വര്‍ധന; ഗള്‍ഫ് സെക്ടറില്‍ നിരക്ക് അരലക്ഷത്തിന് മുകളില്‍. കരിപ്പൂര്‍-ദുബായ് നിരക്ക് 50000 ന് മുകളിലായി.
RECENT NEWS
ഉമ്മയുടെ സംസ്ക്കാരം കഴിഞ്ഞ് തിരികെയത്തിയ പ്രവാസി യുവാവ് മരണപ്പെട്ടു
അബുദാബി: അമ്മയുടെ സംസ്കാരം കഴിഞ്ഞ് തിരികെ വന്ന മലയാളി യുവാവ് 20 ദിവസത്തിന് ശേഷം അബുദാബിയില്‍ മരിച്ചു. കാസർകോട് കാഞ്ഞങ്ങാട് ചിത്താരി സ്വദേശിയായ എംപി മുഹമ്മദ് ഇർഷാദ് (36) ആണ് മരിച്ചത്. പ്രവാസ ലോകത്തിനും വേദനയാകുകയാണ് യുവാവിന്റെ വേര്‍പാട്. [...]