കേരളാക്കുണ്ട് വെള്ളച്ചാട്ടത്തിന് മുകളിലെ മലയിൽ ട്രക്കിങ്ങിന് പോയ രണ്ടുപേർ കുടുങ്ങി

കേരളാക്കുണ്ട് വെള്ളച്ചാട്ടത്തിന് മുകളിലെ മലയിൽ ട്രക്കിങ്ങിന് പോയ രണ്ടുപേർ കുടുങ്ങി

കരുവാരക്കുണ്ട്: ട്രെക്കിങ്ങിന് പോയ രണ്ടു പേര്‍ മലമുകളില്‍ കുടുങ്ങി. കരുവാരക്കുണ്ട് കേരളക്കുണ്ട് വെള്ളച്ചാട്ടത്തിന് മുകളിലായാണ് സംഭവം. അഗ്‌നിരക്ഷാസേനയും പൊലീസും സംഭവസ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്.

മൂന്നു പേരുണ്ടായിരുന്ന സംഘത്തില്‍ ഒരാള്‍ തിരിച്ചിറങ്ങിയിട്ടുണ്ട്. രണ്ടുപേര്‍ മലമുകളില്‍ കുടുങ്ങി എന്നാണ് ലഭിക്കുന്ന വിവരം. കരുവാരക്കുണ്ട് മാമ്പുഴ കൊടുവണ്ണിക്കൽ സ്വദേശികളായ മൂന്ന് പേർ ഇന്ന് രാവിലെ 11 മണിയോടെയാണ് ട്രക്കിങ്ങിന് പോയത്. ഉച്ചയ്ക്ക് മൂന്ന് മണിയോടെ പെയ്ത ശക്തമായ മഴയിൽ ചോലകളിൽ വെള്ളം കയറിയതോടെ രണ്ടു പേർ പാറക്കെട്ടിൽ വഴുതി വീണു. ഇതോടെ ഇവർക്ക് താഴേക്ക് ഇറങ്ങാൻ കഴിയാതെയായി.
ബൈക്കും ലോറിയും കൂട്ടിയിടിച്ച് പൊന്നാനിയിലെ പള്ളി ഇമാം മരണപ്പെട്ടു
മലയിറങ്ങിയെത്തിയ മൂന്നാമൻ പറഞ്ഞതനുസരിച്ചാണ് നാട്ടുകാർക്ക് വിവരം ലഭിച്ചത്. എന്നാൽ കൂടെയുള്ളവർ കുടുങ്ങി കിടക്കുന്ന സ്ഥലം സംബന്ധിച്ച് ഇയാൾക്ക് ധാരണയില്ലായിരുന്നു. തുടർന്ന് പോലീസും, അ​ഗ്നിശമന സേനയുമെത്തി തിരച്ചിൽ നടത്തുകയാണ്.

Sharing is caring!