ബൈക്കും ലോറിയും കൂട്ടിയിടിച്ച് പൊന്നാനിയിലെ പള്ളി ഇമാം മരണപ്പെട്ടു

ബൈക്കും ലോറിയും കൂട്ടിയിടിച്ച് പൊന്നാനിയിലെ പള്ളി ഇമാം മരണപ്പെട്ടു

പൊന്നാനി: ചമ്രവട്ടം അങ്ങാട്ടിക്ക് സമീപമുണ്ടായ വാഹനാപകടത്തിൽ ബൈക്ക് യാത്രികൻ മരിച്ചു. ഇന്ന് പുലർച്ചെ ബൈക്കും ലോറിയും തമ്മിൽ കൂട്ടിയിടിച്ച്
ബൈക്ക് യാത്രികൻ കൈമലശ്ശേരി സ്വദേശി മാത്രുവളപ്പിൽ സഫ്വാൻ സായിദാണ് അപകടത്തിൽ മരിച്ചത്.

പൊന്നാനിയിലെ ഒരു പള്ളിയിൽ ഇമാമായ സഫ്വാൻ പള്ളിയിലേക്ക് പോകും വഴിയാണ് അപകടത്തിൽ പെട്ടത്. ​നാട്ടുകാർ ​ഗുരുതരമായി പരുക്കേറ്റ ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രണ്ടുമാസം മുമ്പായിരുന്നു വിവാഹം കഴിഞ്ഞത്.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക

Sharing is caring!