മലപ്പുറം ജില്ലയിൽ പ്ലസ് ടു അധിക ബാച്ചുകൾ അനുവദിക്കാൻ സമ്മർദം ചെലുത്തി മുസ്ലിം ലീഗ്

മലപ്പുറം: ഹയര്‍സെക്കന്ററി മേഖലയിലെ പ്രതിസന്ധി മറികടക്കാന്‍ പുതിയ ബാച്ചുകളും കോഴ്സുകളും അനുവദിക്കുക മാത്രമാണ് പരിഹാരമെന്ന് പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. എം.എസ്.എഫ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ബാല കേരളം പരിപാടിയുടെ നഗരി സന്ദര്‍ശിക്കാനെത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.
ഉന്നത പഠനത്തിന് അര്‍ഹത നേടിയ ഓരോ വിദ്യാര്‍ത്ഥിക്കും തുടര്‍ പഠനത്തിന് സൗകര്യം നല്‍കാന്‍ സര്‍ക്കാരിന് ഉത്തരവാദിത്വമുണ്ട്. എന്നാല്‍ ഈവിഷയത്തില്‍ സര്‍ക്കാര്‍ നിഷ്‌ക്രിയമാണ്. യാതൊരു അനുകൂല സമീപനവും അവരുടെ ഭാഗത്ത് നിന്നില്ല. സ്വാശ്രയം, ഐ.ടി.ഐ തുടങ്ങി എല്ലാ മേഖലയിലും എയ്ഡഡ് അടക്കമുള്ള സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തിയാലും ജില്ലയില്‍ മുപ്പതിനായിരത്തോളം കുട്ടികള്‍ക്ക് അവസരം ലഭിക്കില്ല. യു.ഡി.എഫ് അധികാരത്തിലുള്ള സമയത്ത് ഇത്തരത്തില്‍ പ്രതിസന്ധിയില്ലാതിരിക്കാന്‍ പരമാവധി ശ്രമിച്ചിരുന്നു. ഇത്തരം ഘട്ടങ്ങളിലെല്ലാം പുതിയ ഹയര്‍സെക്കന്ററി സ്‌കൂളുകളും പുതിയ ബാച്ചുകളും അനുവദിച്ചു. ലോകത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ കുട്ടികള്‍ കുത്തിനിറച്ച് ക്ലാസിലിരിക്കുത് നമ്മുടെ കേരളത്തിലാണ്. ഇതിന്റെ ഗൗരവം ബോധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വിദ്യഭ്യാസ മന്ത്രി കണ്ടിരുന്നു. മുഖഖ്യമന്ത്രിയെ ഉടന്‍ കാണുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
കുട്ടികളെ മുസ്ലിം ലീഗിലേക്ക് ആകർഷിക്കാൻ ബാലകേരളം പദ്ധതിയുമായി എം എസ് എഫ്
അതിനിടെ എസ് എസ് എൽ സി വിജയിച്ച മുഴുവൻ വിദ്യാർഥികൾക്കും തുടർ പഠനത്തിന് അവസരമൊരുക്കാൻ വിദ്യാലയങ്ങളിൽ അധികമായി പ്ലസ് ടു ബാച്ചുകൾ അനുവദിക്കണമെന്നാവശ്യപ്പെട്ട് മലപ്പുറം ജില്ലയിലെ മുസ്ലിം ലീഗ് എം എൽ എമാർ പാർലമെന്ററി പാർട്ടി സെക്രട്ടറി കെ പി എ മജീദ് എം എൽ എയുടെ നേതൃത്വത്തിൽ പൊതു വിദ്യാഭ്യാസ മന്ത്രി ശ്രീ. വി. ശിവൻകുട്ടിയുമായി ചർച്ച നടത്തി, കഴിഞ്ഞ തവണ നിരവധി വിദ്യാർത്ഥികൾക്ക് തുടർ പഠനത്തിന് അവസരം ലഭിക്കാതെ പോയ കാര്യം മന്ത്രിയുടെ ശ്രദ്ധയിൽപപ്പെടുത്തി. ഇത്തവണയും അതേ സ്ഥിതി ആവർത്തിക്കാതിരിക്കാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
RECENT NEWS

ശരീരത്തിലൊളിപ്പിച്ച അരക്കോടി രൂപയുടെ സ്വർണവുമായി കരിപ്പൂർ വിമാനത്താവളത്തിൽ മലപ്പുറത്തുകാരൻ പിടിയിൽ
കരിപ്പൂർ: അരക്കോടി രൂപയുടെ സ്വർണവുമായി കരിപ്പൂരിൽ മലപ്പുറം സ്വദേശി പിടിയിലായി. ഇന്നലെ രാത്രി ഷാർജയിൽ നിന്നുമെത്തിയ എയർ ഇന്ത്യ വിമാനത്തിലാണ് ഇയാൾ സ്വർണം കടത്തിയത്. ഊരകം കണ്ണൻതോടി ലുഖ്മാനുൾ ഹക്കീമിൽ (26) നിന്നും 897 ഗ്രാം സ്വർണമാണ് കോഴിക്കോട് എയർ [...]