കുട്ടികളെ മുസ്ലിം ലീഗിലേക്ക് ആകർഷിക്കാൻ ബാലകേരളം പദ്ധതിയുമായി എം എസ് എഫ്
മലപ്പുറം: അഞ്ചുമുതല്‍ 15 വയസ്സുവരെയുള്ള കുട്ടികള്‍ പ്രതിനിധികളാകുന്ന എം.എസ്.എഫ് പ്രഥമ ‘ബാലകേരളം’ സംസ്ഥാന സമ്മേളനത്തിന് ആതിഥേയത്വം വഹിക്കാനൊരുങ്ങി മലപ്പുറം. മുസ്‌ലിംലീഗ് ജില്ലാ കമ്മിറ്റി ഓഫീസ് പരിസരത്ത് പ്രത്യേകം സജ്ജമാക്കിയ സമ്മേളന നഗരിയില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആയിരക്കണക്കിന് കുട്ടികള്‍ ഒത്തുകൂടും. നാളെ നടക്കുന്ന സമ്മേളനം മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. മജീഷ്യന്‍ ഗോപിനാഥ് മുതുകാട് മുഖ്യാതിഥിയാകും.
5 വയസ് മുതല്‍ 15 വയസ് വരെയുള്ള കുരുന്ന് വിദ്യാര്‍ഥികള്‍ക്ക് വേണ്ടി എം.എസ്.എഫ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച സാമൂഹിക സാംസ്‌കാരിക വിദ്യാഭ്യാസ സംഘടനയാണ് ‘ബാലകേരളം’. കുട്ടികള്‍ക്കിടയില്‍ വര്‍ധിച്ച് വരുന്ന ലഹരി ഉപയോഗവും അധാര്‍മിക പ്രവൃത്തികള്‍ക്കുമെതിരെ വിദ്യാര്‍ഥികളെ സര്‍ഗാത്മകപരമായും ക്രിയാത്മകപരമായും വളര്‍ത്തിയെടുത്ത് സാമൂഹിക ബോധമുള്ളവരാക്കുന്നതിന് വേണ്ടിയാണ് ബാലകേരളം രൂപീകരിച്ചിട്ടുള്ളത്.
താനൂർ ബോട്ടപകടത്തിൽ 11 പേരെ നഷ്ടപ്പെട്ട കുന്നുമ്മൽ കുടുംബത്തിന് 1.10 കോടി രൂപ നഷ്ടപരിഹാരം
ശാഖ, പഞ്ചായത്ത്, മുനിസിപ്പല്‍, മണ്ഡലം, ജില്ലാ കമ്മിറ്റികള്‍ നിലവില്‍ വന്നതിന് ശേഷമാണ് പ്രഥമ സംസ്ഥാന സമ്മേളനം നടക്കുന്നത്. രാവിലെ 10ന് വര്‍ണ ജാഥയോടെയാണ് സമ്മേളനത്തിന് തുടക്കം കുറിക്കുക. ഗോപിനാഥ് മുതുകാട് കുട്ടികളുമായി സംവദിക്കും.’ബാലകേരളം’ പ്രഥമ സംസ്ഥാന കമ്മിറ്റി പ്രഖ്യാപനവും ‘ബാലകേരളം’ പതാകയുടെ ഒഫീഷ്യല്‍ ലോഞ്ചിങും സാദിഖലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കും. തുടര്‍ന്ന് ബാലകേരളം പ്രവര്‍ത്തകരുടെയും ടി.വി ചാനലുകളിലും സാമൂഹ്യമാധ്യമങ്ങളിലും സ്റ്റേജ് ഷോകളിലും നിറസാന്നിധ്യങ്ങളായ ബാലതാരങ്ങളുടെയും നേതൃത്വത്തില്‍ വിവിധ കലാരിപാടികള്‍ അരങ്ങേറും. വൈകുന്നേരം നാലുമണിക്ക് അയ്യായിരത്തില്‍ അധികം കുട്ടികള്‍ അണിനിരക്കുന്ന അസംബ്ലിയോട് കൂടി സമ്മേളനം സമാപിക്കും.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി തോട്ട് ഓഫ് ദി ഡേയും, മുസ്ലിം യൂത്ത്ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പ്രതിജ്ഞയും ചൊല്ലിക്കൊടുക്കും. മുസ്ലിംലീഗ്, മറ്റു പോഷകഘടകം ദേശീയ, സംസ്ഥാന, ജില്ലാ നേതാക്കള്‍, എം.പിമാര്‍, എം.എല്‍.എമാര്‍, മറ്റു ജനപ്രതിനിധികള്‍ പങ്കെടുക്കും.
RECENT NEWS
വീട്ടമ്മയെ സെപ്റ്റിക് ടാങ്കിനായി കുഴിച്ച കുഴിയിൽ മരിച്ച നിലയിൽ കണ്ടെത്തി
തിരൂർ: വളവന്നൂർ കുറുക്കോൾ സമദാനഗറിൽ വീട്ടമ്മയെ സെപ്റ്റിക് ടാങ്കിനായി കുഴിച്ച കുഴിയിൽ മരിച്ച നിലയിൽ കണ്ടെത്തി. മൈലാടിക്കുന്നത് ബാവയുടെ ഭാര്യ നഫീസയാണ് (55) അയൽവാസിയുടെ വീട്ടുപറമ്പിലെ സെപ്റ്റിക് ടാങ്കിനായി കുഴിച്ച കുഴിയിൽ മരിച്ച നിലയിൽ [...]