ഉമ്മ പോസ്റ്റ്മോർട്ടം ടേബിളിൽ കിടക്കുമ്പോൾ പരീക്ഷ എഴുതിയ ജസ്ലയ്ക്ക് എസ് എസ് എൽ സിക്ക് മികച്ച വിജയം

ഉമ്മ പോസ്റ്റ്മോർട്ടം ടേബിളിൽ കിടക്കുമ്പോൾ പരീക്ഷ എഴുതിയ ജസ്ലയ്ക്ക് എസ് എസ് എൽ സിക്ക് മികച്ച വിജയം

പൊന്നാനി: ഉമ്മയുടെ പോസ്റ്റ്മോർട്ടം നടക്കുമ്പോൾ പരീക്ഷയെഴുതി പൊന്നാനി സ്വദേശിനി ജഫ്ല. മാർച്ച് 20ന് രാവിലെയായിരുന്നു വാഹനാപകടത്തിൽ മരണപ്പെട്ട ഉമ്മയുടെ പോസ്റ്റമോർട്ടം അന്ന് തന്നെ നടന്ന സോഷ്യൽ സയൻസ് പരീക്ഷയാണ് ജഫ്ല എഴുതിയത്. പൊന്നാനി ​ഗേൾസ് ഹൈസ്കൂൾ വിദ്യാർഥിനിയാണ്.

വാഹനാപകടത്തിൽ ഗുരുതര പരിക്ക് പറ്റി തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ കഴിഞ്ഞിരുന്ന ജഫ്ലയുടെ ഉമ്മ മരണപ്പെടുന്നത് മാർച്ച്‌ 19 നായിരുന്നു. പിറ്റേ ദിവസം രാവിലെയാണ് പോസ്റ്റ്മോർട്ടം നടന്നത്. അന്ന് ഉച്ചക്ക് 12.15വരെയുള്ള പരീക്ഷ11.45 ആകുമ്പോഴേക്കും എഴുതി പൂർത്തിയാക്കി ജഫ്ല വീട്ടലേക്ക് തിരിച്ചിരുന്നു. ഉമ്മയുടെ മയ്യത്ത് എത്തും മുന്നേ വീട്ടിലെത്താനായിരുന്നു അത്.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
പിന്നീട് എഴുതിയ മൂന്ന് പരീക്ഷകളിൽ അടക്കം ഫുൾ A+ കരസ്ഥമാക്കിയാണ് ജഫ്ല തന്റെ മനക്കരുത്ത് തെളിയിച്ചത്. സ്കൂട്ടർ അപകടത്തിലാണ് ജസ്ലയുടെ ഉമ്മ മരിച്ചത്. അധ്യാപകരും, നാട്ടുകാരും, വീട്ടുകാരും കൂടെ നിന്ന് ധൈര്യം നൽകിയാണ് ജഫ്ലയെ പരീക്ഷാ ഹാളിലേക്ക് കൊണ്ടുപോയത്. നൈതലൂർ സ്വദേശി ഊരംബുള്ളി അലിയുടെ മകളാണ് ജഫ്ല.
എം.ടിക്ക് ആദരവായി ‘ഓളവും തീരവും’ പുനരുദ്ധരിച്ച പതിപ്പിന്റെ ആദ്യ പ്രദര്‍ശനം തുഞ്ചൻ പറമ്പിൽ നടത്തി

Sharing is caring!