സംസ്ഥാനത്തെ പ്രൈമറി വിദ്യാർഥികൾക്കുള്ള സമ​ഗ്ര ആരോ​ഗ്യ പദ്ധതിക്ക് താനൂരിൽ തുടക്കം

സംസ്ഥാനത്തെ പ്രൈമറി വിദ്യാർഥികൾക്കുള്ള സമ​ഗ്ര ആരോ​ഗ്യ പദ്ധതിക്ക് താനൂരിൽ തുടക്കം

താനൂർ: സംസ്ഥാന കായിക വകുപ്പ് നടപ്പാക്കുന്ന പ്രൈമറി സ്‌കൂൾ വിദ്യാർഥികൾക്കുള്ള സമഗ്ര ആരോഗ്യ കായിക വിദ്യാഭ്യാസ പരിപോഷണ പദ്ധതിയായ ‘ഹെൽത്തി കിഡ്‌സി’ന്റെ സംസ്ഥാന തല ഉദ്ഘാടനം താനൂർ ജി.എൽ.പി സ്‌കൂളിൽ കായിക ന്യൂനപക്ഷ ക്ഷേമ, വഖഫ്, ഹജ്ജ് റെയിൽവേ വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ നിർവഹിച്ചു. കുട്ടികളിലെ മാനസിക സംഘർഷങ്ങളിൽ ഒഴിവാക്കാനും ആരോഗ്യമുള്ള ഒരു തലമുറയെ വാർത്തെടുക്കാനും കായിക പരിശീലനം ആവശ്യമാണെന്ന് മന്ത്രി പറഞ്ഞു. സ്‌കൂളിൽ തയ്യാറാക്കിയിട്ടുള്ള ഇൻഡോർ എക്‌സസൈസ് റൂമിന്റെ ഉദ്ഘാടനവും നടന്നു.

കുട്ടികളിലെ കായിക ക്ഷമത വർധിപ്പിക്കുന്നതിനായി വിവിധ വ്യായാമ ഉപകരണങ്ങളാണ് ഇവിടെ സജ്ജമാക്കിയിട്ടുള്ളത്. ഓൺലൈൻ കളികളോടൊപ്പം കായികക്ഷമത കൂടി വർധിപ്പിക്കാൻ കഴിയുന്ന രീതിയിലാണ് ഇൻഡോർ റൂം തയ്യാറാക്കിയിട്ടുള്ളത്.താനാളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് മല്ലിക ടീച്ചർ അധ്യക്ഷത വഹിച്ചു. സ്‌പോർട്‌സ് കേരള ഫൗണ്ടേഷൻ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ഡോ. കെ അജയകുമാർ പദ്ധതി വിശദീകരിച്ചു.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
വിദ്യാഭ്യാസ ഉപഡയറക്ടർ കെ.പി രമേശ്കുമാർ, താനൂർ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർമാരായ എം.കെ സക്കീന, എൻ.എം ജാഫർ, മലബാർ ദേവസ്വം ബോർഡ് ഏരിയാ പ്രസിഡൻറ് ബേബി ശങ്കർ, തിരൂർ അർബൻ കോപ്പറേറ്റീവ് ബാങ്ക് ചെയർമാൻ ഇ. ജയൻ, ഇ. കുമാരി, കെ. കുഞ്ഞികൃഷ്ണൻ, ജനചന്ദ്രൻ മാസ്റ്റർ, സംസ്ഥാന സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് യു. ഷറഫലി, മറ്റ് കായിക വിദ്യാഭ്യാസ വകുപ്പ് അധികാരികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. സ്‌കൂൾ പ്രധാനധ്യാപിക എ.റസിയ സ്വാഗതവും സ്വാഗത സംഘം ചെയർമാൻ സുനീർ ബാബു നന്ദിയും പറഞ്ഞു. പരിപാടിയിൽ സ്‌കൂൾ വിദ്യാർഥികൾ ഏറോബിക്‌സ് ഡാൻസ് അവതരിപ്പിച്ചു.
ഭക്ഷ്യവിഷബാധ റിപ്പോർട്ട് ചെയ്ത ഇരുമ്പുചോലയിലെ ഹോട്ടലിനെതിരെ നടപടിയെടുക്കുന്നില്ലെന്ന് പരാതിക്കാർ
ഇനി കളികളിലൂടെ ആരോഗ്യം നേടാം
പ്രൈമറി വിദ്യാർഥികൾക്കുള്ള സമഗ്ര ആരോഗ്യ കായിക വിദ്യാഭ്യാസ പരിപോഷണ പദ്ധതിയാണ് ഹെൽത്തി കിഡ്‌സ്. പ്രൈമറി തലം മുതൽ തന്നെ കായിക ഭാഷയുടെ ആദ്യാക്ഷരങ്ങൾ കുട്ടികളിൽ കുറിക്കുക എന്ന ലക്ഷ്യമാണ് പദ്ധതി മുന്നോട്ടുവെയ്ക്കുന്നത്. കായിക ക്ഷമതയുള്ള തലമുറയെ വളർത്തിയെടുക്കുന്നതോടൊപ്പം ശരിയായ ശാരീരിക വളർച്ചയ്ക്ക് അഭികാമ്യമായ കായിക പ്രവർത്തനങ്ങൾ തുടങ്ങുക എന്നതാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. വിദ്യാഭ്യാസ കായിക വകുപ്പുകൾ സംയുക്തമായി നടപ്പാക്കുന്ന പദ്ധതിക്കായി സംസ്ഥാനത്തെ 30 വിദ്യാലയങ്ങളാണ് തിരഞ്ഞെടുത്തിട്ടുള്ളത്.

Sharing is caring!