മലപ്പുറം സ്വദേശിനി യു കെയില്‍ ട്യൂമര്‍ ബാധിച്ച് മരണപ്പെട്ടു

നിലമ്പൂര്‍: ചുങ്കത്തറ സ്വദേശിനി ട്യൂമര്‍ ബാധിച്ച് യു കെയിലെ ഗ്ലോസ്റ്ററില്‍ അന്തരിച്ചു. വോട്ടണ് അണ്ടര്‍ എഡ്ജിലെ വെസ്റ്റ്ഗ്രീന്‍ ഹൗസ് കെയര്‍ ഹോമില്‍ സീനിയര്‍ കെയററായി ജോലി ചെയ്ത് വരികയായിരുന്ന അഞ്ജു വിനോഷ് (34) ആണ് മരിച്ചത്.
ഏപ്രില്‍ 23ന് കടുത്ത തലവേദനയെ തുടര്‍ന്ന് ചികില്‍സ തേടിയപ്പോഴാണ് ട്യൂമര്‍ തിരിച്ചറിഞ്ഞത്. തുടര്‍ന്ന് സര്‍ജറിക്ക് വിധേയയാവുകയും ആരോഗ്യം വീണ്ടെടുക്കുന്ന ലക്ഷണം കാണിക്കുകയും ചെയ്തിരുന്നു. പക്ഷേ കഴിഞ്ഞ ബുധനാഴ്ച്ച പക്ഷാഘാതം വരികയും തുടര്‍ ചികില്‍സ നടക്കവേ മരണപ്പെടുകയുമായിരുന്നു.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
എട്ട് മാസം മുമ്പാണ് ഇവര്‍ യു കെയില്‍ എത്തിയത്. ഭര്‍ത്താവ് ചുങ്കത്തറ പനമണ്‍ മേലേക്കരിപ്പാച്ചേരിയില്‍ വീട്ടില്‍ വിനോഷ് വര്‍ഗീസ് രണ്ടര മാസം മുമ്പാണ് യു കെയിലേക്ക് ഡിപെന്റന്റ് വിസയില്‍ എത്തുന്നത്. എട്ട് വയസുള്ള അല്റെന് ഏക മകനാണ്. ചുങ്കത്തറ മുതുകുളം അരിങ്ങട വീട്ടില്‍ തോമസ് അരിങ്ങടയുടേയും ബീന കുര്യാക്കോസിന്റെയും മകളാണ്. സംസ്ക്കാരം പിന്നീട് നാട്ടില്‍.
മലപ്പുറത്ത് ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസില്‍ ഭാര്യയുടെ കാമുകന് അറസ്റ്റില്‍
RECENT NEWS

മലപ്പുറം സ്വദേശിയായ പ്രശസ്ത വ്ലോഗർ ജുനൈദ് വാഹനാപകടത്തിൽ മരിച്ചു
മഞ്ചേരി: പ്രശസ്ത വ്ലോഗർ ജുനൈദ് (32) വാഹനാപകടത്തിൽ മരണപ്പെട്ടു. മഞ്ചേരി മരത്താണിയിൽ വെച്ച് അദ്ദേഹം സഞ്ചരിച്ച ബൈക്ക് അപകടത്തിൽപ്പെടുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തലയുടെ പിൻഭാഗത്ത് ഗുരുതരമായി [...]