മലപ്പുറത്ത് ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസില്‍ ഭാര്യയുടെ കാമുകന്‍ അറസ്റ്റില്‍

വേങ്ങര: ബിഹാര്‍ സ്വദേശിയായ യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ ഭാര്യയുടെ കാമുകനെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ജനുവരിയിലായിരുന്നു ഉറങ്ങി കിടക്കുകയായിരുന്ന സഞ്ജിത്ത് പാസ്വാനെ കൈകളും കാലുകളും കെട്ടിയിട്ട് കഴുത്തില്‍ സാരി കൊണ്ട് മുറുക്കി കൊലപ്പെടുത്തിയത്. കൊലപാതകം നടത്തിയ ഇയാളുടെ ഭാര്യ പൂനം ദേവിയെ പോലീസ് സംഭവം നടന്ന ഉടനെ അറസ്റ്റ് ചെയ്തിരുന്നു.
റിദാന്‍ വധക്കേസില്‍ പ്രതിക്ക് തോക്ക് സംഘടിപ്പിച്ച് നല്‍കിയ യു പി സ്വദേശി അറസ്റ്റില്‍
കൊലപാതകം ആസൂത്രണം ചെയ്ത ബീഹാര്‍ സോന്‍പുര്‍ സ്വദേശി ജയ് പ്രകാശിനെയാണ് പ്രത്യേക അന്വേഷണ സംഘം പാറ്റ്‌ന സോന്‍പൂരില്‍ നിന്ന് അറസ്റ്റു ചെയ്തത്. പാസ്വാന്റെ മരണം അസ്വാഭിവിക മരണമായി വേങ്ങര പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ഇന്‍സ്‌പെക്ടര്‍ എം.മുഹമ്മദ് ഹനീഫയുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ മരണപ്പെട്ടയാളുടെ ഭാര്യ തന്നെയാണ് കൊലപാതകം നടത്തിയതെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് പ്രതിയായ പൂനം ദേവിയെ ചോദ്യം ചെയ്തതില്‍ ബീഹാറില്‍ തനിക്ക് കാമുകന്‍ ഉണ്ടന്നും കാമുകനുമായി ഒരുമിച് ജീവിക്കാന്‍ കാമുകന്‍ പറഞ്ഞ രീതിയില്‍ ആണ് ഭര്‍ത്താവവിനെ കൊന്നതെന്നും കുറ്റം സമ്മതിക്കുകയും ചെയ്തു.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകതുടര്‍ന്ന് മലപ്പുറം ഡി.വൈ.എസ്.പി. അബ്ദുള്‍ ബഷീര്‍ നേതൃത്വം നല്‍കുന്ന പ്രത്യേക അന്വേഷണ സംഘം കേസിലെ ഒന്നാം പ്രതിയായ പൂനം ദേവിയുടെ കാമുകന്‍ ജയ് പ്രകാശി നെ ബീഹാര്‍ പാറ്റ്‌നയില്‍ നിന്ന് അറസ്റ്റ് ചെയ്തത്. വേങ്ങര ഇന്‍സ്‌പെക്ടര്‍ എം. മുഹമ്മദ് ഹനീഫ, എസ് ഐ മാരായ ഉണ്ണികൃഷ്ണന്‍, രാധാകൃഷ്ണന്‍, പ്രത്യേക അന്വേഷണസംഘാഗംങ്ങളായ എ.എസ്.ഐ മുജീബ് റഹ്‌മാന്‍, ഐ കെ ദിനേഷ്, പി മുഹമ്മദ് സലീം, ആര്‍ ഷഹേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടി കേസന്വേഷണം നടത്തുന്നത്.
RECENT NEWS

ബാംഗ്ലൂരിൽ നിന്ന് എംഡിഎംഎയുമായെത്തിയ പാണ്ടിക്കാട് സ്വദേശികൾ അറസ്റ്റിൽ
പാണ്ടിക്കാട്: തമ്പാനങ്ങാടി സ്വദേശിയുടെ വീട്ടിൽ നിന്ന് 14.5 ഗ്രാം സിന്തറ്റിക് ലഹരിമരുന്ന് ഇനത്തില്‍ പെട്ട എംഡിഎംഎയും 6.2 ഗ്രാം കഞ്ചാവും പിടികൂടി. പരിശോധനയില്‍ വീട്ടിലുണ്ടായിരുന്ന കാഞ്ഞിരക്കാടന്‍ ഷിയാസ്(42) കരുവാരകുണ്ട് തരിശ്ശ് സ്വദേശി ഏലംകുളയന്‍ [...]