റിദാന്‍ വധക്കേസില്‍ പ്രതിക്ക് തോക്ക് സംഘടിപ്പിച്ച് നല്കിയ യു പി സ്വദേശി അറസ്റ്റില്‍

എടവണ്ണ: റിദാന്‍ ബാസില്‍ വധക്കേസില്‍ പ്രതി മുഹമ്മദ് ഷാനിന് തോക്ക് നല്കിയ യു പി സ്വദേശി അറസ്റ്റില്‍. ഹാപ്പൂര്‍ ജില്ലയിലെ ഖുറാന സ്വദേശി കുര്‍ഷിദ് ആലം (44) ആണ് അറസ്റ്റിലായത്. എടവണ്ണ എസ് ഐ വി വിജയരാജന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് ഇയാളെ ഖുറാനയില്‍ വെച്ച് അറസ്റ്റിലായത്.
കുര്‍ഷിദും, ഷാനും രണ്ട് വര്‍ഷം മുമ്പ് സൗദിയില്‍ ഒരുമിച്ച് ജോലി ചെയ്തിരുന്നു. ഇവിടെ ഒരുമിച്ച് ജയില്‍ ശിക്ഷ അനുഭവിച്ച ഇവരെ ഇന്ത്യയിലേക്ക് നാടു കടത്തിയിരുന്നു. നാട്ടിലെത്തിയ ശേഷം റിദാനെ കൊല്ലാന്‍ പദ്ധതിയിട്ട ഷാന്‍ കുര്‍ഷിദിനെ ബന്ധപ്പെടുകയും തന്റെ സ്വര്‍ണ ബിസിനസിന്റെ സുരക്ഷക്കായി തോക്ക് വേണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു.
വന്ദേഭാരത് എക്സ്പ്രസിന് തിരൂരിൽ സ്റ്റോപ്പ് അനുവദിക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി
ഇവരടെ ധാരണ പ്രകാരം ഹാപ്പൂരിലെത്തിയ ഷാന്‍ 1,10,000 രൂപയ്ക്ക് എട്ട് റൗണ്ടുകള്‍ നിറയ്ക്കാവുന്ന തോക്ക് സംഘടിപ്പിച്ച് നല്‍കുകയായിരുന്നു. യുട്യൂബില്‍ നോക്കി തോക്ക് ഉപയോഗിക്കാന്‍ പഠിക്കുകയും നാട്ടില്‍ പണികഴിപ്പിക്കുന്ന വീട്ടില്‍ വെച്ച് തോക്ക് ഉപയോഗിക്കാന്‍ പരിശീലിക്കുകയും ചെയ്തു.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
യു പി പോലീസിന്റെ സഹായത്തോടെയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. എടവണ്ണ സ്റ്റേഷനിലെ ഷിനോജ് മാത്യു, സബീറലി, ഡാന്‍സാഫ് അംഗങ്ങളായി കെ ടി ആഷിഫ് അലി, ജിയോ ജേക്കബ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
RECENT NEWS

കൺസ്യൂമർ ഫെഡിൽ വൻ തട്ടിപ്പെന്ന് ആരോപണം; മലപ്പുറം റീജണൽ ഓഫീസ് യൂത്ത് ലീഗ് ഉപരോധിച്ചു
മലപ്പുറം: കൺസ്യൂമർ ഫെഡിൻ്റെ ത്രിവേണി സ്റ്റോറിൽ നിന്ന് 34.67 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയതിൽ ഉത്തരവാദിത്വപ്പെട്ടവർക്കെതിരെ നടപടി ആവശ്യപ്പെട്ട് മുസ് ലിം യൂത്ത് ലീഗ് മലപ്പുറം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ റീജണൽ ഓഫീസ് [...]