പിതാവിന്റെ മരണം ആശുപത്രിയിലെത്തിച്ച് സ്ഥിരീകരിക്കാൻ തയ്യാറെക്കുന്നതിനിടെ മകനും മരിച്ചു
എടക്കര: പിതാവിന്റെ മരണം സ്ഥിരീകരിക്കാന്‍ ആശുപത്രിയിലേക്ക് പോകാന്‍ തയാറെടുക്കുന്നതിനിടെ മകനും കുഴഞ്ഞ് വീണ് മരിച്ചു. ചുങ്കത്തറ എരുമമുണ്ട വില്ലേജ് ഓഫീസിന് സമീപം പുത്തന്‍പുരയ്ക്കല്‍ തോമസ് (78), മകന് ടെന്‍സ് തോമസ് (48) എന്നിവരാണ് മരിച്ചത്.
ഇന്ന് രാവിലെ പതിനൊന്നരയോടെയാണ് സംഭവം. അര്ബുദബാധിതനയ തോമസിന് രോഗം കലശലായതിനെത്തുടര്‍ന്ന് പതിനൊന്ന് മണിയോടെ എരുമമുണ്ടയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇവിടെ വച്ച് തോമസ് കുഴഞ്ഞ് വീണ് മരിച്ചതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.
ഇതിനിടെ രാവിലെ മലയില്‍ ടാപ്പിംഗിന് പോയ മകന് ടെന്‍സ് തോമസ് ആശുപത്രിയിലെത്തി കണ്ടശേഷം പിതാവിന്റെ മരണം സ്ഥിരീകരിക്കാന്‍ ചുങ്കത്തറയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ തയാറെടുക്കുന്നതിനിടെ ടെന്‍ തോമസ് കുഴഞ്ഞ് വീഴുകയായിരുന്നു. ഉടന്‍ ടെന്‍സ് തോമസിനെ കാറില്‍ ചുങ്കത്തറയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും വഴിമധ്യേ മരിച്ചു. തുടര്‍ന്ന് തോമസിന്റെ മൃതദേഹവും ഇതേ അശുപത്രിയിലെത്തിച്ച് മരണം ഉറപ്പ് വരുത്തി. ഏഴ് മാസം മുമ്പാണ് തോമസിന് അര്‍ബുദ ബാധ സ്ഥിരീകരിച്ചത്. ഏലിയാമ്മയാണ് തോമസിന്റെ ഭാര്യ. ഏകമകനാണ് ടെന്‍ തോമസ്. നിഷയാണ് ടെന്‍സ് തോമസിന്റെ ഭാര്യ: മക്കള്‍: അഭിഷേക്, അജിത്ത്, അയന.
ഇരുവരുടെയും ചടങ്ങുകള്‍ നാളെ ഉച്ചക്ക് 12ന് വീട്ടില്‍ ആരംഭിക്കും. തുടര്‍ന്ന് മുട്ടിയേല്‍ സെന്റ് അല്‍ഫോന്‍സ പള്ളിയില്‍ സംസ്കാരം നടക്കും.
RECENT NEWS
സ്ത്രീത്വത്തെ അപമാനിച്ച സി പി എം തെന്നല പഞ്ചായത്ത് മെംബറെ പുറത്താക്കണം- എ പി അനിൽകുമാർ
മലപ്പുറം: തെന്നല പഞ്ചായത്തിലെ സിപിഎം ലോക്കൽ കമ്മിറ്റി മുൻ സെക്രട്ടറിയും പഞ്ചായത്തിലേക്ക് തെരഞ്ഞെടുക്കപ്പട്ടെ വ്യക്തിയുമായ സെയ്തലവി മജീദിന്റെ വിദ്വേഷ പ്രസംഗം സ്ത്രീ വിരുദ്ധവും അങ്ങേയറ്റം മനുഷ്യത്വവിരുദ്ധമാണെന്ന് കെപിസിസി വർക്കിംഗ് പ്രസിഡൻറ് എ പി [...]




