പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് വാഹനം നൽകിയതിന് 36 രക്ഷിതാക്കൾക്കെതിരെ കേസെടുത്ത് പോലീസ്

മലപ്പുറം: സ്കൂൾ പരിസരങ്ങളിലെ അക്രമങ്ങളും, അനധികൃത വാഹന ഉപയോഗം, ലഹരി ഉപയോഗം എന്നിവ തടയുന്നതിനായി ഓപ്പറേഷൻ ലാസ്റ്റ് ബെൽ എന്ന പേരിൽ പ്രത്യേക പരിശോധനയുമായി മലപ്പുറം ജില്ലാ പോലീസ്. സ്കൂൾ വിട്ടതിന് ശേഷം വിദ്യാർത്ഥികൾ ബസ്റ്റാന്റ് ഉൾപ്പെടെയുള്ള പൊതു സ്ഥലങ്ങളിലും മറ്റും സംഘടിച്ച് വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞ് അക്രമാസക്തമാവുകയും, പൊതു ജനത്തിന് ശല്യമാവുകയും, നിരവധി വിദ്യാർത്ഥികൾക്ക് പരിക്കേൽക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ്, ജില്ലാ പോലീസ് മേധാവി വിശ്വനാഥ്. ആർ ഐ.പി.എസിന്റെ നിർദ്ദേശ പ്രകാരം പ്രത്യേക പരിശോധനയ്ക്ക് തുടക്കമിട്ടത്.
വാഹനങ്ങളുമായി ബന്ധപ്പെട്ട നിയമലംഘനത്തിന് ആകെ 50 പേർക്കെതിരെ കേസെടുത്തു. ഇതിൽ 36 കേസുകളും പ്രായപൂർത്തിയാവാത്ത കുട്ടികൾക്ക് വാഹനം ഓടിക്കാൻ നൽകിയതിന് രക്ഷിതാക്കൾക്ക് എതിരെ എടുത്ത കേസുകളാണ്. വിവിധ സ്റ്റേഷനുകളിലായി 200 വാഹനങ്ങൾ പിടിച്ചെടുത്തു. ഹൈസ്‌കൂൾ തലം മുതൽ പ്ലസ്ടു വരെയുള്ള വിദ്യാർത്ഥികളാണ് പരിശോധനയിൽ പൊലീസിന്റെ പിടിയിലായത്.
മതിയായ രേഖകളില്ലാതെ വാഹനം ഓടിച്ചതിനും നിയമ വിരുദ്ധമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ ഓടിച്ചതിനുമായി 14 വിദ്യാർത്ഥികൾക്കെതിരേയും കേസുകൾ രജിസ്റ്റർ ചെയ്തു. പ്രായപൂർത്തിയാവാത്ത കുട്ടികൾക്ക് വാഹനം നൽകിയ രക്ഷിതാക്കളെ വിളിച്ചു വരുത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. പരിശോധനകൾ ഇനിയുള്ള ദിവസങ്ങളിലും തുടരുന്നതാണ്.
സംരഭകരാകാൻ താൽപര്യമുള്ള പ്രവാസികൾക്കായി ശിൽപശാല സംഘടിപ്പിച്ചു
RECENT NEWS

കൺസ്യൂമർ ഫെഡിൽ വൻ തട്ടിപ്പെന്ന് ആരോപണം; മലപ്പുറം റീജണൽ ഓഫീസ് യൂത്ത് ലീഗ് ഉപരോധിച്ചു
മലപ്പുറം: കൺസ്യൂമർ ഫെഡിൻ്റെ ത്രിവേണി സ്റ്റോറിൽ നിന്ന് 34.67 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയതിൽ ഉത്തരവാദിത്വപ്പെട്ടവർക്കെതിരെ നടപടി ആവശ്യപ്പെട്ട് മുസ് ലിം യൂത്ത് ലീഗ് മലപ്പുറം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ റീജണൽ ഓഫീസ് [...]