ഭൂസമരക്കാരുടെ ആവശ്യം പരിഗണിക്കണം; യൂത്ത് ലീഗ് മലപ്പുറം മണ്ഡലം കമ്മിറ്റി കളക്ടർക്ക് നിവേദനം നൽകി

ഭൂസമരക്കാരുടെ ആവശ്യം പരിഗണിക്കണം;  യൂത്ത് ലീഗ് മലപ്പുറം മണ്ഡലം കമ്മിറ്റി കളക്ടർക്ക് നിവേദനം നൽകി

മലപ്പുറം: ആഴ്ചകളായി മലപ്പുറം കലക്ട്രേറ്റിന് മുമ്പിൽ സമരം ചെയ്യുന്ന നിലമ്പൂരിലെ ആദിവാസികൾക്ക് ഭൂമി നൽകണമെന്ന ആവശ്യം പരിഗണിക്കണമെന്ന് മുസ് ലിം യൂത്ത് ലീഗ് മലപ്പുറം നിയോജക മണ്ഡലം കമ്മിറ്റി കളക്ടറോട് ആവശ്യപ്പെട്ടു.കാലങ്ങളായി സെക്രട്ടറിയേറ്റിലും നിലമ്പൂരിലുമെല്ലാം സമരം ചെയ്തിട്ടും വേണ്ട വിധം പരിഹാരമുണ്ടായില്ലെന്നതാണ് സമരക്കാർക്ക് ഐക്യദാർഢ്യവുമായി സമരപന്തലിൽ എത്തിയ യൂത്ത് ലീഗ് ഭാരവാഹികളെ അവർ അറിയിച്ചത്.

144 കുടുംബങൾക്ക് ഭൂമി അനുവദിച്ച് പട്ടയം നൽകിയെങ്കിലും ഭൂമി ഇതുവരെ നിജപ്പെടുത്തി നൽകിയിട്ടില്ല. കോടതി ഉത്തരവുണ്ടായിട്ടും അത് നടപ്പിലാക്കാതെ ആദിവാസികളെ പരിഹസിക്കുകയാണ് സർക്കാർ ചെയ്യുന്നത്. ആയിരക്കണക്കിന് കുടുംബങ്ങൾ ഭവന രഹിതരാണ്. കൂരകളിൽ താമസിക്കുന്ന മനുഷ്യർ വന്യജീവി ആക്രമണവും ,കനത്ത മഴയിലും ഭീതിയോടെയാണ് കഴിയുന്നത്. ഒട്ടും സുരക്ഷിതരല്ലാത്ത ആദിവാസി കുടുംബങ്ങളെ പ്രയാസം മാനുഷികമായി പരിഗണിക്കണം. ഭൂമി നൽകി സുരക്ഷിതമായ വീട് വെച്ച് നൽകാൻ സർക്കാർ ബാധ്യസ്ഥരാണ്.മലപ്പുറം സിവിൽ സ്റ്റേഷന് മുന്നിൽ രാവും പകലും സമരം ചെയ്യുന്നവരെ സർക്കാരും അധികാരികളും കണ്ടില്ലെന്ന് നടിക്കരുത്. സമരം അവസാനിപ്പിക്കാൻ അടിയന്തിര നടപടിയുണ്ടാവണം. സമരക്കാരുടെ പ്രശ്നങ്ങളും ആവശ്യങ്ങളും കേൾക്കണം വിഷയത്തിൽ ജില്ലാ ഭരണ കൂടത്തിൻ്റെ കാര്യമായ ഇടപെടൽ ഉണ്ടാവണമെന്നും മുസ് ലിം യൂത്ത് ലീഗ് മലപ്പുറം നിയോജക മണ്ഡലം കമ്മിറ്റി ജില്ലാ കളക്ടർ വിആര്‍ വിനോദിന് നൽകിയ നിവേദനത്തിലൂടെ ആവശ്യപ്പെട്ടു.

മലപ്പുറം നിയോജക മണ്ഡലം പ്രസിഡന്‍റ് എ.പി ശരീഫ്, ജനറല്‍ സെക്രട്ടറി ഷാഫി കാടേങ്ങല്‍, ട്രഷറര്‍ കെപി സവാദ് മാസ്റ്റര്‍ ഭാരവാഹികളായ എസ് അദിനാന്‍, സൈഫു വല്ലാഞ്ചിറ, സലാം വളമംഗലം, റബീബ് ചെമ്മങ്കടവ്, സദാദ് കാമ്പ്ര സംബന്ധിച്ചു.

പിതാവിന്റെ മരണം ആശുപത്രിയിലെത്തിച്ച് സ്ഥിരീകരിക്കാൻ തയ്യാറെക്കുന്നതിനിടെ മകനും മരിച്ചു

Sharing is caring!