കൺസ്യൂമർ ഫെഡിൽ വൻ തട്ടിപ്പെന്ന് ആരോപണം; മലപ്പുറം റീജണൽ ഓഫീസ് യൂത്ത് ലീഗ് ഉപരോധിച്ചു

കൺസ്യൂമർ ഫെഡിൽ  വൻ തട്ടിപ്പെന്ന് ആരോപണം; മലപ്പുറം റീജണൽ ഓഫീസ് യൂത്ത് ലീഗ് ഉപരോധിച്ചു

മലപ്പുറം: കൺസ്യൂമർ ഫെഡിൻ്റെ ത്രിവേണി സ്റ്റോറിൽ നിന്ന് 34.67 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയതിൽ ഉത്തരവാദിത്വപ്പെട്ടവർക്കെതിരെ നടപടി ആവശ്യപ്പെട്ട് മുസ് ലിം യൂത്ത് ലീഗ് മലപ്പുറം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ റീജണൽ ഓഫീസ് ഉപരോധിച്ചു.പുലാമന്തോളിലെ ത്രിവേണി സ്റ്റോറി ലെ താത്കാലിക ജീവനക്കാരനായ കെ.വി.വിനീതാണ് വൻ വെട്ടിപ്പ് നടത്തിയത്.സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും മറ്റ് സർക്കാർ അർദ്ധ സർക്കാർ സ്വകാര്യ സ്ഥാപനങളിലേക്കും ഉത്പ്പന്നങ്ങൾ നൽകിയതായ വ്യാജരേഖകൾ ചമച്ചാണ് 34,67,432 രൂപയുടെ തട്ടിപ്പ് നടത്തിയത്.

2022 ഒക്ടോബർ ഒന്നുമുതൽ കഴിഞ്ഞ ഏപ്രിൽ 11 വരെയായി ക്രെഡിറ്റ് ബിൽ പ്രകാരവും സ്വന്തമായി വ്യാജ ക്രെഡിറ്റ് ബിൽ ഉണ്ടാക്കിയും തട്ടിപ്പ് നടത്തിയത്.പ്രതി വിനീതിനെ പോലീസ് അറസ്റ്റ് ചെയ്തങ്കിലും റീജണൽ ഓഫീസ് ജീവനക്കാരുടെ സമീപനം സംശയാസ്പദമാണ്. ക്രെഡിറ്റ് വ്യവസ്ഥയിൽ സാധനങ്ങൾ നൽകാനുള്ള പൂർണ്ണ അധികാരം റീജണൽ മാനേജർക്കാണ്. അതിന് ക്രെഡിറ്റ് വേണ്ട സ്ഥാപനങ്ങളിൽ നിന്ന് അപേക്ഷയും ഇൻ്റഡണ്ടും രേഖാ മൂലം വാങ്ങിയിരിക്കണം. മാത്രമല്ല 15 ദിവസമാണ് ക്രെഡിറ്റ് കാലാവധിയും എന്നിരിക്കെ വർഷങ്ങളായി തട്ടിപ്പ് നടത്തിയത് റീജണൽ മാനേജരും സെയിൽസ് മാനേജറും അറിഞില്ലെന്നത് ദുരൂഹമാണ്. ഇത് തട്ടിപ്പിൻ്റെ വ്യാപ്തി വർദ്ധിപ്പിക്കുന്നു. റീജണൽ, സെയിൽസ് മാനേജർക്കും ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞ് മാറാനാവില്ല. വർഷങ്ങളായി നടന്ന വൻ തട്ടിപ്പിൻ്റെ വിവരങൾ പൂർണ്ണമായും പുറത്ത് വരേണ്ടതുണ്ട്. തട്ടിപ്പ് നടത്തിയ താത്കാലിക ജീവനക്കാരനെ അറസ്റ്റ് ചെയ്തത് കൊണ്ട് മാത്രം പ്രശ്നം തീരുന്നില്ല. ഉത്തരവാദിത്വപ്പെട്ടവരുടെ നിസംഗതയാണ് വൻ തട്ടിപ്പിലേക്ക് നയിച്ചെതെന്നും യൂത്ത് ലീഗ് ആരോപിച്ചു.

പുലാമന്തോളിലെ തട്ടിപ്പ് വാർത്ത വന്നയുടനെ വിനീതിനെ മലപ്പുറം റിജണൽ ഓഫീസിലേക്ക് മാറ്റി സംരക്ഷണം കൊടുക്കാൻ ശ്രമിച്ചതിൽ മേലുദ്യോഗസ്ഥരുടെ പങ്ക് കൂടുതൽ സംശയാസ്പദമാണ്.ഡി വൈ. എഫ്. ഐ പ്രവർത്തകനായ പ്രതിയെ സംരക്ഷിക്കാനുള്ള ശ്രമമാണിതെന് വ്യക്തമാണ്. സി.പി.എം ബ്രാഞ്ച് സെക്രട്ടറിയായ സെയിൽസ് മാനേജരുടെ കീഴിൽ മലപ്പുറത്ത് വിഹരിക്കാൻ അവസരം നൽകിയത് ഭരണത്തിൻ്റെ പിൻബലത്തിലാണ്. സർക്കാർ സംവിധാനത്തെ തകർക്കും വിധം ലക്ഷങ്ങൾ തട്ടിപ്പ് നടത്തിയിട്ടും കൂടുതൽ അന്വേഷണങ്ങളോ പരിശോധനകളോയില്ലാതെ ബന്ധപ്പെട്ടവർ തലപ്പത്ത് തുടരുകയാണ്. തട്ടിപ്പിൻ്റെ പൂർണ്ണവിവരങ്ങൾ പുറത്ത് വരണമെന്നും അതിന് ശരിയായ അന്വേഷണം നടത്തണമെന്നും തട്ടിപ്പിന് കാരണക്കാരായ മുഴുവൻ ഉദ്യോഗസ്ഥരെയും തൽസ്ഥാനത്ത് നിന്ന് നീക്കണമെന്നും കൂടുതൽ നടപടിയും ഇതാവർത്തിക്കാതിരിക്കാൻ കൃത്യമായ പരിശോധനയും ഉണ്ടാവണമെന്നും യൂത്ത് ലീഗ് സമരം മുന്നറിയിപ്പ് നൽകി.

പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് വാഹനം നൽകിയതിന് 36 രക്ഷിതാക്കൾക്കെതിരെ കേസെടുത്ത് പോലീസ്

മലപ്പുറം നിയോജക മണ്ഡലം പ്രസിഡന്‍റ് എ.പി ശരീഫ് ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി ഷാഫി കാടേങ്ങല്‍, ട്രഷറര്‍ കെപി സവാദ് മാസ്റ്റര്‍ ഭാരവാഹികളായ എസ് അദിനാന്‍, സൈഫു വല്ലാഞ്ചിറ, സമീര്‍ കപ്പൂര്‍, സലാം വളമംഗലം, റബീബ് ചെമ്മങ്കടവ്, ടിപി യൂനുസ്, ശിഹാബ് അരീക്കത്ത്, ശിഹാബ് തൃപ്പനച്ചി, സിദ്ധീഖലി പിച്ചന്‍, കുഞ്ഞിമാന്‍ മൈലാടി, സദാദ് കാമ്പ്ര, റഷീദ് കാളമ്പാടി, സുബൈര്‍ മൂഴിക്കല്‍,റസാഖ് വാളന്‍, സജീര്‍ കളപ്പാടന്‍, അനീസ് കാവുങ്ങല്‍ എന്നിവര്‍ പ്രതിഷേധത്തിന് നേതൃത്വം നല്‍കി.

Sharing is caring!