ദി കേരള സ്റ്റോറി സിനിമയിലെ ആരോപണം തെളിയിച്ചാൽ ഒരു കോടി രൂപ, ഓഫറുമായി യൂത്ത് ലീ​ഗ്

ദി കേരള സ്റ്റോറി സിനിമയിലെ ആരോപണം തെളിയിച്ചാൽ ഒരു കോടി രൂപ, ഓഫറുമായി യൂത്ത് ലീ​ഗ്

മലപ്പുറം: രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്ക് വേണ്ടി ഏത് തരത്തിലുള്ള നുണക്കഥകള്‍ പ്രചരിപ്പിക്കാനും മടിയില്ലാത്ത സംഘപരിവാറിന്റെ പുതിയ സൃഷ്ടിയാണ് ‘ദ കേരള സ്‌റ്റോറി’. സിനിമയ്‌ക്കെതിരെ പലരും ഇതിനോടകം തന്നെ രംഗത്തുവന്നിട്ടുണ്ട്. 32000 പേര്‍ മതംമാറിയെന്നതിന് തെളിവ് ഹാജരാക്കുന്നവര്‍ക്ക് ഒരു കോടി രൂപയാണ് മുസ്‌ലിം യൂത്ത് ലീഗ് ഇനാം പ്രഖ്യാപിച്ചിരിക്കുന്നത്.

പി.കെ. ഫിറോസിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്ക് വേണ്ടി നുണകള്‍ മാത്രം പറയുന്ന സംഘ് പരിവാര്‍ ഫാക്ടറിയിലെ ഏറ്റവും വലിയ നുണകളില്‍ ഒന്നാണ് ലൗ ജിഹാദ് വഴി മതം മാറ്റി സിറിയയിലേക്ക് കടത്തി എന്ന ആരോപണം. കേരളത്തില്‍ 32000 പേരെ ഇവ്വിധം മാറ്റി എന്ന് സംഘ് സ്‌പോണ്‍സേര്‍ഡ് സിനിമ ആധികാരിക കണക്കുകള്‍ കയ്യിലുണ്ടെന്ന വാദത്തോടെ പറയുമ്പോള്‍ ഒരു പഞ്ചായത്തില്‍ ശരാശരി 30 പേരെങ്കിലും ഉണ്ടാവുമല്ലോ. പക്ഷേ, ഒരാളുടെയെങ്കിലും അഡ്രസ് ചോദിക്കുമ്പോള്‍ ഒന്നും കേള്‍ക്കാത്ത പോലെ തലതാഴ്ത്തി ഇരിപ്പാണ്.
മലപ്പുറം ജില്ലയിലെ വാർത്തകൾ അറിയാൻ ജോയിൻ ചെയ്യൂ
അതുകൊണ്ട്, തെളിവ് കൊണ്ടുവരുന്നവര്‍ക്ക് ഒരുകോടി രൂപ മുസ്‌ലിം യൂത്ത് ലീഗ് ഇനാം നല്‍കുമെന്ന് പ്രഖ്യാപിക്കുകയാണ്. അങ്ങനെ തെളിവുകള്‍ കയ്യിലുള്ള ആര്‍ക്കും മുസ്‌ലിം യൂത്ത് ലീഗിന്റെ ജില്ലാ കേന്ദ്രങ്ങളിലെ കൗണ്ടറില്‍ അത് സമര്‍പ്പിച്ച് മെനക്കേടില്ലാതെ ഒരുകോടി നേടാവുന്നതാണ്.
മലാശയത്തില്‍ ഒളിപ്പിച്ച് സ്വര്‍ണം കടത്താന്‍ ശ്രമം, മലപ്പുറത്തുകാരന്‍ പിടിയില്‍

Sharing is caring!