മലാശയത്തില്‍ ഒളിപ്പിച്ച് സ്വര്‍ണം കടത്താന്‍ ശ്രമം, മലപ്പുറത്തുകാരന്‍ പിടിയില്‍
കരിപ്പൂര്‍: മലാശയത്തില്‍ ഒളിപ്പിച്ച് കരിപ്പൂര്‍ വിമാനത്താവളം വഴി സ്വര്‍ണം കടത്താന്‍ ശ്രമിച്ച വേങ്ങര സ്വദേശിയെ പോലീസ് പിടികൂടി. സാലിം (28) ആണ് പോലീസ് പിടിയിലായത്. കസ്റ്റംസ് പരിശോധന മറികടന്ന് പുറത്ത് കടന്ന ഇയാളെ രഹസ്യവിവരത്തെ തുടര്‍ന്ന് പോലീസ് പിടികൂടുകയായിരുന്നു.
കുവൈറ്റില്‍ നിന്നുമെത്തിയ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലാണ് ഇയാള്‍ എത്തിയത്. 966 ഗ്രാം സ്വര്‍ണം മിശ്രിത രൂപത്തിലാക്കി നാല് ക്യാംപ്‌സ്യൂളുകളില്‍ ശരീരത്തില്‍ ഒളിപ്പിച്ചാണ് കടത്തിയത്.
മലപ്പുറം ജില്ലയിലെ വാർത്തകൾ അറിയാൻ ജോയിൻ ചെയ്യൂ
പോലീസ് ചോദ്യം ചെയ്യലില്‍ സ്വര്‍ണമുള്ള കാര്യം ഇയാള്‍ നിഷേധിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ വൈദ്യ പരിശോധനയിലാണ് സ്വര്‍ണം ശരീരത്തിനകത്ത് കണ്ടെത്തിയത്.
കെ എം ഷാജിക്കെതിരായ കേസ് അന്വേഷിച്ച ഡിവൈഎസ്പിക്കെതിരെ പീഡന കേസ്
RECENT NEWS
മാധ്യമ മേഖലയിലെ തൊഴില്‍ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണം; കേരളാ പത്രപ്രവര്‍ത്തക യൂണിയന്
മലപ്പുറം: മാധ്യമ മേഖലയിലെ തൊഴില്‍ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നു കേരളാ പത്രപ്രവര്‍ത്തക യൂണിയന് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. പത്രപ്രവര്‍ത്തക പെന്ഷന് അപേക്ഷകളിലെ കാലതാമസം ഒഴിവാക്കാന്‍ ഉദ്യോഗസ്ഥ തലത്തിലെ അലംഭാവം [...]




