വ്യാജ ഡോക്ടർ ചികിൽസ നടത്തിയ അൽമാസ് ആശുപത്രി ഉടമയ്‌ക്കെതിരെ ഡ്രഗ്‌സ് കൺട്രോൾ വകുപ്പും കേസെടുത്തു
വഴിക്കടവ്: നാരോക്കാവിൽ ലൈസൻസില്ലാതെ പ്രവർത്തിച്ചിരുന്ന അൽമാസ് ആശുപത്രി ഉടമയ്‌ക്കെതിരെ ഡ്രഗ്‌സ് കൺട്രോൾ വകുപ്പ് കേസെടുത്തു. മതിയായ ഡ്രഗ്‌സ് ലൈസൻസുകൾ ഇല്ലാതെയാണ് സ്ഥാപനം പ്രവർത്തിച്ചിരുന്നതെന്ന് പരിശോധനയിൽ കണ്ടെത്തി. സ്ഥാപനത്തിൽ മരുന്ന് വിൽപ്പന കൈകാര്യം ചെയ്യുന്നതിന് രജിസ്‌സ്റ്റേർഡ് ഫാർമസിസ്റ്റിന്റെ സേവനവും ലഭ്യമായിരുന്നില്ല.
വ്യാജ ഡോക്ടറുടെ ഒത്താശയോടെയാണ് സ്ഥാപനം നടത്തിയിരുന്നത്. ആശുപത്രി ഉടമയുടെ പേരിൽ തന്നെയുള്ള പെരിന്തൽമണ്ണ താലൂക്കിലുള്ള ഒരു ഔഷധവ്യാപാര സ്ഥാപനത്തിൽ നിന്നുമാണ് ആശുപത്രിയിലേക്ക് മരുന്നെത്തിച്ചിരുന്നത്. ഡ്രഗ്‌സ് ആൻഡ് കോസ്‌മെറ്റിക്‌സ് ആക്ട് പ്രകാരമാണ് നടപടി സ്വീകരിച്ചത്. മൂന്ന് ലക്ഷത്തോളം വില വരുന്ന മരുന്നുകളും രേഖകളും കസ്റ്റഡിയിലെടുത്തു. മൂന്ന് വർഷം മുതൽ അഞ്ചു വർഷം വരെ തടവ് ശിക്ഷയും ഒരു ലക്ഷത്തിൽ കുറയാത്ത പിഴയും കിട്ടാവുന്ന കുറ്റമാണിത്.
ദി കേരള സ്റ്റോറി സിനിമയെ എടപ്പാൾ ഓട്ടത്തോട് ഉപമിച്ച് പരിഹസിച്ച് മന്ത്രി വി ശിവൻകുട്ടി
പരിശോധനയിൽ ജില്ലാ ഡ്രഗ്‌സ് ഇൻസ്‌പെക്ടർ ഡോ. എം.സി നിഷിത്, കോഴിക്കോട് ഇന്റലിജൻസ് വിഭാഗം ഇൻസ്‌പെക്ടർ വി.കെ ഷിനു, ഡ്രഗ്‌സ് ഇൻസ്‌പെക്ടർമാരായ ടി.എം അനസ്, ആർ. അരുൺ കുമാർ, വഴിക്കടവ് എസ്.എച്ച്.ഒ മനോജ് പറയട്ട, എ.എസ്.ഐ. കെ മനോജ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.
മലപ്പുറം ജില്ലയിലെ വാർത്തകൾ അറിയാൻ ജോയിൻ ചെയ്യൂ
RECENT NEWS
ആരാണ് ഷൗക്കത്തെന്ന് അൻവർ; നിലമ്പൂരിൽ വി എസ് ജോയ് യു ഡി എഫ് സ്ഥാനാർഥിയാകണം
തിരുവനന്തപുരം: നിലമ്പൂരിൽ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് പി വി അൻവർ. യു ഡി എഫ് സ്ഥാനാർഥിക്ക് നിലമ്പൂരിൽ പിന്തുണ നൽകുമെന്നും അദ്ദേഹം പറഞ്ഞു. പിണറായിസത്തിന് അവസാനത്തെ ആണി അടിക്കാനാണ് നിലമ്പൂരിൽ യു ഡി എഫിന് പിന്തുണ പ്രഖ്യാപിക്കുന്നതെന്ന് അൻവർ [...]