ദി കേരള സ്റ്റോറി സിനിമയെ എടപ്പാൾ ഓട്ടത്തോട് ഉപമിച്ച് പരിഹസിച്ച് മന്ത്രി വി ശിവൻകുട്ടി

ദി കേരള സ്റ്റോറി സിനിമയെ എടപ്പാൾ ഓട്ടത്തോട് ഉപമിച്ച് പരിഹസിച്ച് മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: ‘ദി കേരള സ്റ്റോറി’ സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളോട് ‘എടപ്പാൾ ഓട്ടം’ പങ്കുവെച്ച് പ്രതികരിച്ച് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. സോഷ്യൽമീഡിയയിൽ സംഘപരിവാർ പ്രവർത്തകരെ ട്രോളാൻ ഉപയോഗിക്കാറുള്ള എടപ്പാൾ ഓട്ടം പങ്കുവെച്ചാണ് മന്ത്രി ദി കേരള സ്റ്റോറി സിനിമയെ പരിഹസിച്ചത്.

‘ദി ഒറിജിനൽ കേരള സ്റ്റോറി’ എന്ന ടൈറ്റിലും എടപ്പാൾ ഓട്ടത്തിൻറെ ചിത്രവും അടങ്ങുന്ന പോസ്റ്റർ പങ്കുവെച്ചാണ് മന്ത്രി വിഷയത്തിൽ പ്രതികരിച്ചത്. ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങൾക്കിടെ 2019 ൽ ശബരിമല കർമസമിതി നടത്തിയ ഹർത്താലിനിടെയാണ് എടപ്പാൾ ഓട്ടം പ്രസിദ്ധമായത്. എടപ്പാൾ ജംഗ്ഷനിൽ ബൈക്കുകളുമായി റാലി നടത്താനെത്തിയവരെ നാട്ടുകാർ തുരത്തിയ ദൃശ്യങ്ങൾ വൈറലായിരുന്നു.
മലപ്പുറം ജില്ലയിലെ വാർത്തകൾ അറിയാൻ ജോയിൻ ചെയ്യൂ

Sharing is caring!