എടവണ്ണ പഞ്ചായത്തിൽ സമഗ്ര കാർഷിക സുസ്ഥിര വികസന പരിപാടിക്ക് തുടക്കം
എടവണ്ണ: സംസ്ഥാനത്തെ തിരഞ്ഞെടുക്കപ്പെട്ട 56 പഞ്ചായത്തുകളിൽ നടപ്പാക്കുന്ന സമഗ്ര കാർഷിക സുസ്ഥിര വികസന പരിപാടിക്ക് എടവണ്ണ ഗ്രാമപഞ്ചായത്തിലും തുടക്കമായി. കേരള പഞ്ചായത്ത് അസോസിയേഷൻ, സംസ്ഥാന കൃഷിവകുപ്പ്, കില എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.
കർഷക തൊഴിലാളികൾ, ഐ ടി വിദഗ്ധർ, ജനപ്രതിനിധികൾ, കുടുംബശ്രീ പ്രവർത്തകർ എന്നിവരടങ്ങിയ സമിതിയുടെ നേതൃത്വത്തിൽ പഞ്ചായത്തിലെ വിവിധ വാർഡുകളിൽ കൃഷിക്കൂട്ടങ്ങൾ രൂപീകരിക്കും. അവയുടെ നേതൃത്വത്തിൽ കാർഷിക വസ്തുക്കളുടെ ഉപഭോഗം, ഉത്പാദനം എന്നിവയെപ്പറ്റി സമഗ്ര പഠനം നടത്തി വാർഡുതല സമഗ്ര കാർഷിക പ്ലാൻ രൂപീകരിക്കും. പഞ്ചായത്തുതല സമഗ്ര കാർഷിക പ്ലാൻ രൂപീകരിച്ച് അടുത്ത മൂന്നു വർഷം കൊണ്ട് പദ്ധതി പ്രവർത്തനങ്ങൾ നടത്തും. ഇതിനായി എടവണ്ണ പഞ്ചായത്തുതല സംഘാടക സമിതിക്ക് രൂപം നൽകി.
പൊന്നാനി തുറമുഖം യാഥാർത്യത്തിലേക്ക് അടുക്കുന്നു, ഡി പി ആർ കൈമാറി
പഞ്ചായത്ത് വൈസ് പ്രസിഡന്റ് നുസ്രത്ത് വലീദ് അധ്യക്ഷയായ ചടങ്ങിൽ പ്രസിഡന്റ് ടി അഭിലാഷ് ഉദ്ഘാടനം ചെയ്തു. കൃഷി ഓഫീസർ റുബീന, കൃഷി അസിസ്റ്റന്റ് ജയപ്രകാശ്, പദ്ധതിയുടെ പഞ്ചായത്ത് തല ഫെസിലിയേറ്റർ പി.കെ മുഹമ്മദാലി, മെമ്പർമാരായ ശിഹാബ് കാഞ്ഞിരാല, സിനിമോൾ അഫീഫ്, കെ.ടി നൗഷാദ്, സി.ഡി.എസ് പ്രസിഡന്റ് കെ.പി അഖില തുടങ്ങിയവർ പങ്കെടുത്തു.
മലപ്പുറം ജില്ലയിലെ വാർത്തകൾ അറിയാൻ ജോയിൻ ചെയ്യൂ
RECENT NEWS
മലപ്പുറത്തെ ആദ്യത്തെ ലിറ്ററേച്ചർ ഫെസ്റ്റിവെല്ലിന് ഒരുക്കങ്ങളാവുന്നു. ടീം “മ” രൂപീകരിച്ചു
മലപ്പുറം: “മ” ലൗ, ലെഗസി, ലിറ്ററേച്ചർ എന്ന പേരിൽ മലപ്പുറത്തിന്റെ ചരിത്രത്തിലെ ആദ്യത്തെ ലിറ്ററേച്ചർ ഫെസ്റ്റിവെല്ലിന് ജില്ലാ ആസ്ഥാനത്ത് ഒരുക്കങ്ങളാവുന്നു. ഇതിന്റെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നതിന് പാണക്കാട് സയ്യിദ് മുനവ്വറലി [...]