വന്ദേഭാരതിന് തിരൂരിൽ സ്റ്റോപ്പ് അനുവദിക്കാത്തതിനെതിരെ പ്രതിഷേധം ശക്തമാകുന്നു

വന്ദേഭാരതിന് തിരൂരിൽ സ്റ്റോപ്പ് അനുവദിക്കാത്തതിനെതിരെ പ്രതിഷേധം ശക്തമാകുന്നു

തിരൂർ: തിരൂരിനെ അവഗണിച്ച് വന്ദേഭാരത് ട്രെയിന്‍ സര്‍വീസിന്റെ സമയക്രമം പ്രഖ്യാപിച്ചതിനെതിരെ ഇ.ടി.മുഹമ്മദ് ബഷീര്‍ എം.പി. വലിയ ജനകീയപ്രക്ഷോഭത്തിലൂടെ ഇതിനെതിരെ ജനരോഷമുയര്‍ത്തുമെന്ന് എം.പി പറഞ്ഞു.

സര്‍ക്കാരിന് ഇത് തിരുത്തേണ്ടിവരും. ആദ്യഘട്ടത്തില്‍ തിരൂരില്‍ സ്റ്റോപ്പുണ്ടെന്ന് പ്രഖ്യാപിക്കുകയും പിന്നീട് തിരൂരിനെ ഒഴിവാക്കുകയും ചെയ്തത് ഗൂഢാലോചനയായി കാണണം. കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവിനെ ബന്ധപ്പെടുകയും സ്റ്റോപ്പ് അനുവദിക്കണമെന്ന് കത്തെഴുതുകയും ചെയ്തിരുന്നു. കേരളത്തിൽ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള ജില്ലയായ മലപ്പുറത്തെ പ്രധാന സ്റ്റേഷനായ തിരൂരിനോടുള്ള ഈ അവഗണക്കെതിരെ ബഹുജനങ്ങളെ അണിനിരത്തി ശക്തമായ സമരപരിപാടിയുമായി മുന്നോട്ട് പോകുമെന്ന് അ​ദ്ദേഹം പറഞ്ഞു.
മലപ്പുറത്തിനോട് അവ​ഗണന, വന്ദേഭാരത് ട്രെയിനിന് തിരൂരിൽ സ്റ്റോപ്പില്ല
തിരൂരിനെ ഒഴിവാക്കിക്കൊണ്ടുള്ള വന്ദേ ഭാരതിന്റെ സ്റ്റോപ്പുകളുടെ ലിസ്റ്റ് പുറത്തുവന്നിരിക്കുന്നത് ഒരു തരത്തിലും നീതീകരിക്കാനാവാത്ത കാര്യമാണെന്ന് മുസ്ലിം യൂത്ത് ലീ​ഗ് മലപ്പുറം ജില്ലാ അധ്യക്ഷൻ ഷെരീഫ് കൂട്ടൂർ പറഞ്ഞു. രണ്ടാമത്തെ പരീക്ഷണ ഓട്ടത്തിൽ തിരൂരിൽ നിർത്താതെ പോയപ്പോൾ തന്നെ അവഗണനയുടെ സൂചന ലഭിച്ചിരുന്നു. അന്ന് തന്നെ ഇ.ടി മുഹമ്മദ് ബഷീർ എം പി ഇക്കാര്യം കേന്ദ്ര റെയിൽവേ മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തിയിരുന്നു. പക്ഷെ, ഇതുവരെ പരിഹാരമുണ്ടായിട്ടില്ല. തുടർക്കഥയായ ഈ അവഗണന ഇനിയും വെച്ചുപൊറുപ്പിക്കാനാവില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
ഇതിനെതിരെ മുസ്‌ലിം യൂത്ത് ലീ​ഗ് മലപ്പുറം ജില്ലാ കമ്മിറ്റിയുടെ പ്രതിഷേധം നാളെ രാവിലെ തിരൂർ റയിൽവേ സ്റ്റേഷനിൽ നടക്കും. വിഷയത്തിന് പരിഹാരമായില്ലെങ്കിൽ ബഹുജനങ്ങളെ അണിനിരത്തി ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകാനാണ് യൂത്ത് ലീ​ഗിന്റെ തീരുമാനം.

Sharing is caring!