സാദിഖലി തങ്ങൾക്കും, കുഞ്ഞാലിക്കുട്ടിക്കും ഈദ് ആശംസ നേർന്ന് സോണിയ ​ഗാന്ധിയും, രാഹുലും

സാദിഖലി തങ്ങൾക്കും, കുഞ്ഞാലിക്കുട്ടിക്കും ഈദ് ആശംസ നേർന്ന് സോണിയ ​ഗാന്ധിയും, രാഹുലും

ന്യൂഡല്‍ഹി: മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എന്നിവര്‍ക്ക് ഈദുല്‍ ഫിത്തര്‍ ആശംസകള്‍ നേര്‍ന്ന് കോണ്‍ഗ്രസ് നേതാക്കളായ സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും. ഇന്ന് രാവിലെ ടെലഫോണില്‍ വിളിച്ചാണ് സോണിയയും രാഹുലും ഈദ് ആശംസകള്‍ അറിയിച്ചത്.
മലപ്പുറത്തിനോട് അവ​ഗണന, വന്ദേഭാരത് ട്രെയിനിന് തിരൂരിൽ സ്റ്റോപ്പില്ല
ആസന്നമായ കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ മുസ്‌ലിം ലീഗിന്റെ പൂര്‍ണ പിന്തുണ നേതാക്കള്‍ സോണിയയെയും രാഹുലിനെയും അറിയിച്ചു. കോണ്‍ഗ്രസ് സംസ്ഥാന ഘടകത്തിന്റെ അഭ്യര്‍ത്ഥന മാനിച്ച് മുസ്‌ലിം ലീഗ് ദേശീയ നേതാക്കള്‍ കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ് പര്യടനവും നടത്തുമെന്ന് നേതാക്കള്‍ ഇരുവരെയും അറിയിച്ചു. ഉംറ തീര്‍ത്ഥാനടത്തിനായി സാദിഖലി തങ്ങള്‍ മദീനയിലാണ്. പി.കെ. കുഞ്ഞാലിക്കുട്ടി ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം ദുബായിലാണുള്ളത്.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക

Sharing is caring!