ജില്ലയിലെ എട്ട് പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ കുടുംബാരോഗ്യകേന്ദ്രങ്ങളാക്കി ഉയർത്തി

ജില്ലയിലെ എട്ട് പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ കുടുംബാരോഗ്യകേന്ദ്രങ്ങളാക്കി ഉയർത്തി

മലപ്പുറം: ജില്ലയിലെ എട്ട് പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയര്‍ത്തി. 1.59 കോടി രൂപ ചെലവഴിച്ച് നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ച കേന്ദ്രങ്ങളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു. നവകേരള കര്‍മ്മ പരിപാടിയുടെ ഭാഗമായി ആര്‍ദ്രം പദ്ധതിയിലുള്‍പ്പെടുത്തിയാണ് പ്രാഥമികാരോഗ്യകേന്ദ്രങ്ങളെ കുടുംബാരോഗ്യകേന്ദ്രങ്ങളാക്കി മാറ്റിയത്.

മമ്പാട് പ്രാഥമികാരോഗ്യകേന്ദ്രം, നെടിയിരിപ്പ് പ്രാഥമികാരോഗ്യകേന്ദ്രം, തുവ്വൂര്‍ പ്രാഥമികാരോഗ്യകേന്ദ്രം, ഈഴുവതിരുത്തി പ്രാഥമികാരോഗ്യകേന്ദ്രം, പൂക്കോട്ടൂര്‍ പ്രാഥമികാരോഗ്യകേന്ദ്രം, ഒതുക്കുങ്ങല്‍ പ്രാഥമികാരോഗ്യകേന്ദ്രം, വെളിയങ്കോട് പ്രാഥമികാരോഗ്യകേന്ദ്രം, ഊരകം പ്രാഥമികാരോഗ്യകേന്ദ്രം എന്നീ ആരോഗ്യകേന്ദ്രങ്ങളെയാണ് കുടുംബാരോഗ്യകേന്ദ്രങ്ങളാക്കി ഉയര്‍ത്തിയത്. സര്‍ക്കാരിന്റെ നൂറുദിനകര്‍മ്മ പരിപടിയില്‍ ഉള്‍പ്പെടുത്തിയാണ് പദ്ധതികള്‍ പൂര്‍ത്തിയാക്കിയത്. ഓണ്‍ലൈനായി നടന്ന ഉദ്ഘാടന ചടങ്ങില്‍ ആരോഗ്യമന്ത്രി വീണാജോര്‍ജ് അധ്യക്ഷത വഹിച്ചു.
വന്ദേഭാരത് ട്രെയിനിൽ തിരുവനന്തപുരം-തിരൂർ യാത്രയിൽ ജനശതാബ്ദിയേക്കാൾ ലാഭിക്കാനാവുക 25 മിനുറ്റ് മാത്രം
മമ്പാട് കുടുംബാരോഗ്യ കേന്ദ്രത്തില്‍ നടന്ന ചടങ്ങില്‍ എ പി അനില്‍കുമാര്‍ എം.എല്‍.എ മുഖ്യാതിഥിയായി. പഞ്ചായത്ത് പ്രസിഡന്റ് സി. ശ്രീനിവാസന്‍ മുഖ്യപ്രഭാഷണം നടത്തി. മെഡിക്കല്‍ ഓഫീസര്‍ ഡോ. പി. ധന്യശ്രീ, മമ്പാട് ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷന്‍ എക്സ് സബ് മേജര്‍ പി. മുഹമ്മദ്, വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ എം.ടി അഹമ്മദ് എന്നിവര്‍ സംസാരിച്ചു.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
തുവ്വൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ എ.പി അനില്‍കുമാര്‍ എം.എല്‍.എ ശിലാഫലകം അനാച്ഛാദനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ടി ജ്യോതി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ടി.എജലീല്‍, സ്ഥിരം സമിതി അധ്യക്ഷരായ എന്‍.പി നിര്‍മല, കെ. സുബൈദ, മെഡിക്കല്‍ ഓഫീസര്‍ ഡോ. എം.അബ്ദുല്‍ അസീസ് എന്നിവര്‍ പങ്കെടുത്തു.

ഊരകം കുടുംബാരോഗ്യ കേന്ദ്രത്തില്‍ നടന്ന ചടങ്ങില്‍ പി.കെ കുഞ്ഞാലിക്കുട്ടി എം.എല്‍.എ ശിലാഫലകം അനാച്ഛാദനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം ടി.പി.എം ബഷീര്‍, ഊരകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബെന്‍സീറ ടീച്ചര്‍, വൈസ് പ്രസിഡന്റ് വി.കെ മൈമൂന, സ്ഥിരം സമിതി അധ്യക്ഷരായ ടി.വി ഹംസ, പി.കെ അഷ്റഫ്, സമീറ കരിമ്പന്‍, വാര്‍ഡ് അംഗങ്ങളായ എന്‍.ടി ഷിബു, പി.പി സൈദലവി, അന്നത്ത് മന്‍സൂര്‍, ഫാത്തിമ അന്‍വര്‍, സുബൈബത്തുല്‍ അസ്ലമിയ, ബീന ജോഷി, ഇബ്രാഹീം കുട്ടി, പാണ്ടിക്കടവത്ത് അബൂത്വാഹിര്‍, ഷറഫുദ്ദീന്‍, ത്വയ്യിബ്ബ മുന്‍വ്വര്‍, ഷറീന റിയാസ്, സമീറ മുതുവോറന്‍, നിസി ജോണ്‍, ഡോ. കെ. ജസീനാബി തുടങ്ങിയവര്‍ പങ്കെടുത്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സയ്യിദ് അബ്ദുള്ള മന്‍സൂര്‍ കോയ തങ്ങള്‍ സ്വാഗതവും മെഡിക്കല്‍ ഓഫീസര്‍ ഡോ. ഉഷ നന്ദിയും അര്‍പ്പിച്ചു.

നെടിയിരുപ്പ് കുടുംബാരോഗ്യ കേന്ദത്തില്‍ കൊണ്ടോട്ടി നഗരസഭാ അധ്യക്ഷ സി.ടി ഫാത്തിമത്ത് സുഹറാബി ശിലാഫലകം അനാച്ഛാദനം ചെയ്തു. കാലിക്കറ്റ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ഡയറക്ടര്‍ ശേഷാദ്രിവാസം സുരേഷ് മുഖ്യാതിഥിയായി. നഗരസഭാ ഉപാധ്യക്ഷന്‍ സനൂപ് മാസ്റ്റര്‍, മെഡിക്കല്‍ ഓഫീസര്‍ സുന്ദര കല്ലട, ഡോ. കെ സുജാത, സ്ഥിരം സമിതി അധ്യക്ഷര്‍, കൗണ്‍സിലര്‍മാര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ഈഴുവതിരുത്തി പ്രാഥമികാരോഗ്യ കേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമായി ഉയര്‍ത്തിയ ചടങ്ങില്‍ പി. നന്ദകുമാര്‍ എം.എല്‍.എ ശിലാഫലകം അനാച്ഛാദനം ചെയ്തു. നഗരസഭാ അധ്യക്ഷന്‍ ശിവദാസ് ആറ്റുപുറം അധ്യക്ഷത വഹിച്ചു. ഉപാധ്യക്ഷ ബിന്ദു സിദ്ധാര്‍ത്ഥന്‍, സ്ഥിരം സമിതി അധ്യക്ഷരായ ഷീന സുദേശന്‍, രജീഷ് ഊപ്പാല, കൗണ്‍സിലര്‍ പി.വി ലത്തീഫ്, സി.പി മുഹമ്മദ് കുഞ്ഞി, വി. സൈദ് മുഹമ്മദ് തങ്ങള്‍, ഡോ. ആഷിക് അമന്‍, എം.ഗംഗാധരന്‍ എന്നിവര്‍ സംസാരിച്ചു.

ഒതുക്കുങ്ങല്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ നടന്ന ചടങ്ങില്‍ പി.കെ കുഞ്ഞാലിക്കുട്ടി എം.എല്‍.എ ശിലാഫലകം അനാച്ഛാദനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മൂസ കടമ്പോട്ട്, ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷന്‍ എ.കെ കമറുദ്ധീന്‍, ജില്ലാ പഞ്ചായത്ത് അംഗം സലീന ടീച്ചര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം മെഹനാസ്, വാര്‍ഡ് അംഗം അബ്ദുല്‍ കരീം കുരുണിയന്‍, ഒതുക്കുങ്ങല്‍ കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.ടി അബ്ദുല്‍ റഷീദ് എന്നിവര്‍ സംബന്ധിച്ചു.

പൂക്കോട്ടൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ പി. ഉബൈദുല്ല എം.എല്‍.എ ശിലാഫലകം അനാച്ഛാദനം ചെയ്തു. മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കാരാട്ട് അബ്ദുറഹ്‌മാന്‍, പൂക്കോട്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ഇസ്മായീല്‍ മാസ്റ്റര്‍, വൈസ് പ്രസിഡന്റ് റജുല പെലത്തൊടി, ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ സഫിയ, ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. പി.വി മനാഫ്, ഗ്രാമപഞ്ചായത്ത് അംഗം സക്കീന, പൂക്കോട്ടൂര്‍ ബ്ലോക്ക് മെഡിക്കല്‍ ഓഫീസര്‍ ഡോ. ടി.വി. ബിന്ദു, മലപ്പുറം ബ്ലോക്ക് ഡവലപ്പ്മെന്റ് ഓഫീസര്‍ പി.സി സുരേഷ് കുമാര്‍ എന്നിവര്‍ സംബന്ധിച്ചു.

വെളിയങ്കോട് കുടുംബാരോഗ്യ കേന്ദ്രത്തില്‍ നടന്ന ചടങ്ങില്‍ പി. നന്ദകുമാര്‍ എം.എല്‍.എ ശിലാഫലകം അനാച്ഛാദനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഇ. സിന്ധു, വെളിയങ്കോട് പഞ്ചായത്ത് പ്രസിഡന്റ് ഷംസു കല്ലാട്ടേയില്‍, വൈസ് പ്രസിഡന്റ് ഫൗസിയ വടക്കേപുറത്ത്, ജില്ലാ പഞ്ചായത്ത് അംഗം എ.കെ സുബൈര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Sharing is caring!