നോമ്പ് തുറക്കാൻ പോവുകയാണെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ വണ്ടൂരിലെ വിദ്യാർഥിയുടെ മൃതദേഹം പുഴയിൽ

നോമ്പ് തുറക്കാൻ പോവുകയാണെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ വണ്ടൂരിലെ വിദ്യാർഥിയുടെ മൃതദേഹം പുഴയിൽ

വണ്ടൂർ: വിദ്യാര്‍ഥി പുഴയില്‍ മുങ്ങി മരിച്ച നിലയില്‍. അഞ്ചച്ചവിടിയിലെ കെ.ടി. ഗഫൂറിന്റെ മകന്‍ അജ്‌സലി (23) നെയാണ് പരിയങ്ങാട് കെട്ടിന് സമീപം പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ദുബായിൽ കെട്ടിടത്തിലുണ്ടായ തീപിടിതത്തിൽ മരിച്ചവരിൽ വേങ്ങരയിലെ ദമ്പതികളും
വണ്ടൂരില്‍ സ്വകാര്യ കോളജില്‍ ഡിഗ്രി രണ്ടാം വര്‍ഷ വിദ്യാര്‍ഥിയാണ്. ശനിയാഴ്ച വൈകീട്ട് ബന്ധുവീട്ടിലേക്ക് നോമ്പ് തുറക്കാന്‍ പോവുകയാണെന്ന് പറഞ്ഞാണ് വീട്ടില്‍നിന്ന് ഇറങ്ങിയത്. ഞായറാഴ്ച രാവിലെയാണ് പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിയിലേക്ക് മാറ്റി.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക

Sharing is caring!