ദുബായിൽ കെട്ടിടത്തിലുണ്ടായ തീപിടിതത്തിൽ മരിച്ചവരിൽ വേങ്ങരയിലെ ദമ്പതികളും

ദുബായ്: ദേരാ ഫിർജ് മുറാറിലെ തലാൽ ബിൽഡിങിലുണ്ടായ തീപിടിതത്തിൽ മരിച്ചവരിൽ മലപ്പുറം വേങ്ങര സ്വദേശികളും. ദുബായിൽ വ്യവസായിയായ കാലങ്ങാടൻ റിജേഷ് (38), ഭാര്യ കണ്ടമംഗലത്ത് ജിഷി (32) എന്നിവരാണ് മരിച്ചത്. അഞ്ച് നിലകളുള്ള കെട്ടിടത്തിന്റെ നാലാം നിലയിലാണ് തിപീടിച്ചത്.
റിജേഷും ഭാര്യയും താമസിക്കുന്ന മുറിയുടെ തൊട്ടടുത്ത മുറിയിലാണ് തീ പിടിച്ചത്. ഇവിടെ നിന്നുള്ള പുക ശ്വസിച്ചതാണ് അവരുടെ മരണ കാരണമായത്. ഡ്രീം ലൈൻ ട്രാവൽ ഏജൻസി എന്ന സ്ഥാപനം നടത്തുകയായിരുന്നു റിജേഷ്. ഭാര്യ ഖിസൈസ് ക്രസന്റ് സ്കൂൾ അധ്യാപികയായിരുന്നു.
കർമ റോഡിൽ ബൈക്കടപകടം, താനൂർ സ്വദേശിയായ 18കാരൻ മരിച്ചു
വീടെന്ന സ്വപ്നം പൂർത്തീകരിക്കാനിരിക്കെയായിരുന്നു ഇരുവരുടേയും മരണം. അടുത്തിടെ നാട്ടിൽ വന്ന് വീട് പണിയുടെ പുരോഗതി വിലയിരുത്തിയതാണ്. പാലു കാച്ചലിനായി ഇനി വരാമെന്ന് പറഞ്ഞാണ് ദുബായിലേക്ക് തിരിച്ചു പോയത്. 11 വർഷം മുമ്പായിരുന്നു ഇരുവരുടേയും വിവാഹം. കുട്ടികളില്ല.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
ആകെ 16 പേരാണ് അപകടത്തിൽ മരിച്ചത്. നാല് ഇന്ത്യക്കാരും ഇതിൽ ഉൾപ്പെടുന്നു.
RECENT NEWS

നിലമ്പൂരിൽ കൊട്ടിക്കലാശം; പ്രതീക്ഷയോടെ മുന്നണികൾ
പ്രധാനപ്പെട്ട മുന്നണികളെല്ലാം ആവേശമേറിയ കൊട്ടിക്കലാശത്തിൽ സജ്ജമായപ്പോൾ നിലമ്പൂർ മുൻ എംഎൽഎയും സ്വതന്ത്ര സ്ഥാനാർത്ഥിയുമായ പി വി അൻവർ വീടുകള്‍ കയറി പ്രചരണം നടത്തി