14കാരിയായ പോക്സോ അതിജീവിതയുടെ പോരാട്ടം ഫലം കണ്ടു, ഒന്നര വയസുകാരൻ മകനെ വിട്ടു നൽകി ചൈൽഡ് വെൽഫെയർ കമ്മിറ്റി

14കാരിയായ പോക്സോ അതിജീവിതയുടെ പോരാട്ടം ഫലം കണ്ടു, ഒന്നര വയസുകാരൻ മകനെ വിട്ടു നൽകി ചൈൽഡ് വെൽഫെയർ കമ്മിറ്റി

മഞ്ചേരി: പതിനാലുകാരിയായ പോക്സോ അതിജീവിതയ്ക്ക് ഒന്നര വയസുകാരനായ മകനെ ചൈൽഡ് വെൽഫെയർ കമ്മിറ്റി വിട്ടു നിൽകി. കഴിഞ്ഞ അഞ്ച് മാസമായി മഞ്ചേരിയിലെ ഷെൽട്ടർ ഹോമിൽ കഴിയുന്ന അതിജീവതയെ മാത്രമായി ബന്ധുവിനൊപ്പം വിട്ടതോടെയൊണ് കുഞ്ഞ് മുലപ്പാൽ പോലും ലഭ്യമാകാതെ ഒറ്റപ്പെട്ടത്.

കുട്ടിയെ ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ സംരക്ഷണയിൽ വിട്ട് മാതാവിനെ ബന്ധുവിനൊപ്പം പോകാൻ അനുവദിച്ചതാണ് അമ്മയും കുഞ്ഞും പിരിയാൻ ഇടയാക്കിയത്. കഴിഞ്ഞ നവംബറിലാണ് പെൺകുട്ടി പോക്സോ കേസിൽ ഇരയാണെന്ന് മനസിലായത്. തുടർന്ന് അമ്മയേയും കുഞ്ഞിനേയും മഞ്ചേരി ഷെൽട്ടർ ഹോമിൽ പ്രവേശിപ്പിക്കുയായിരുന്നു. പിതൃസഹോദരി അതിജീവിതയേയും, കുഞ്ഞിനേയും സംരക്ഷിക്കാൻ തയ്യാറാണെന്ന് കാണിച്ച് സി ഡബ്ളിയു സിയെ സമീപിച്ചതിനെ തുടർന്ന് അതിജീവിതയെ മാത്രം ഇവർക്കൊപ്പം വിടുകയായിരുന്നു.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
ഇതോടെ ഒന്നര വയസുകാരനായ കുട്ടിക്ക് മുലപ്പാലടക്കം നിഷേധിക്കപ്പെടുകയായിരുന്നു. അഞ്ചാം ക്ലാസ് വരെ മാത്രം വിദ്യാഭ്യാസമുള്ള അതിജീവിതയിൽ നിന്നും പ്രായപൂർത്തിയാകും വരെ കുട്ടിയെ കൂടാതെ തനിച്ച് താമസിക്കാൻ തയ്യാറാണെന്ന് എഴുതി വാങ്ങുകയും ചെയ്തതായി പരാതിയുണ്ട്.
നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു

Sharing is caring!