നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു

നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു

താനൂർ: കൊലപാതക കേസുകൾ ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു. താനൂർ വെള്ളിയാമ്പുറം എന്ന സ്ഥലത്ത് താമസിക്കുന്ന കീരിയാട് വീട്ടിൽ രാമകൃഷ്ണൻ മകൻ രാഹുൽ (24) ആണ് അറസ്റ്റിലായത്.

കാപ്പ നിയമപ്രകാരം താനൂർ പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. മലപ്പുറം ജില്ലാ പോലീസ് മേധാവി എസ് സുജിത്ത് ദാസിന്റെ സ്പെഷ്യൽ റിപ്പോർട്ട് പ്രകാരം മലപ്പുറം ജില്ലാ കലക്ടർ പ്രേംകുമാറാണ് ഉത്തരവിറക്കിയത്.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
രാഹുലിനെതിരെ താനൂർ, തിരൂർ, തിരൂരങ്ങാടി, പരപ്പനങ്ങാടി, കല്പകഞ്ചേരി പോലീസ് സ്റ്റേഷൻ പരിധികളിലായി കൊലപാത​കം, വധശ്രമം, കുറ്റകരമായ നരഹത്യാ ശ്രമം, വീട് കയറി കവർച്ച, തടഞ്ഞ് നിർത്തി ദേഹോപദ്രവം ഏൽപിച്ച് കവർച്ച നടത്തുക, ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കുക, മോഷണം തുടങ്ങി നിരവധി ക്രിമിനൽ കേസുകളുണ്ട്. ഇയാളെ വിയ്യൂർ സെൻട്രൽ ജയിലിലാക്കി.
എടപ്പാളുകാരിയുടെ പോരാട്ടം ഫലം കണ്ടു, കെ എസ് ആർ ടി സി രാത്രി ഇനി സ്ത്രീകൾ ആവശ്യപ്പെടുന്നിടത്ത് നിർത്തും

Sharing is caring!