കെ എം ബഷീര്‍ വാഹനാപകടത്തില്‍ കൊല്ലപ്പെട്ട കേസില്‍ ശ്രീറാം വെങ്കട്ടരാമനെതിരെ നരഹത്യ കേസ് നിലനില്‍ക്കും

കെ എം ബഷീര്‍ വാഹനാപകടത്തില്‍ കൊല്ലപ്പെട്ട കേസില്‍ ശ്രീറാം വെങ്കട്ടരാമനെതിരെ നരഹത്യ കേസ് നിലനില്‍ക്കും

തിരൂര്‍: മാധ്യമ പ്രവര്‍ത്തകന്‍ കെ എം ബഷീര്‍ ഐ എ എസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കട്ടരാമന്‍ ഓടിച്ചിരുന്ന വാഹനമിടിച്ചു മരണപ്പെട്ട കേസില്‍ നരഹത്യ കുറ്റം നിലനില്‍ക്കുമെന്നു ഹൈക്കോടതി. നരഹത്യ കുറ്റം ഒഴിവാക്കിയ കീഴ്‌ക്കോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നല്‍കിയറിവിഷന്‍ ഹര്‍ജിയിലാണ് ജസ്റ്റിസ് വെച്ചു കുര്യന്‍ തോമസിന്റെ ഉത്തരവ്.

തനിക്കെതിരെയുള്ള നരഹത്യ കുറ്റം നിലനില്‍ക്കില്ലെന്ന ശ്രീറാം വെങ്കിട്ടരാമന്റെ വാദം നില നിന്നില്ല. ശാസ്ത്രീയ പരിശോധനയില്‍ ശരീരത്തില്‍ മദ്യത്തിന്റെ അംശം കണ്ടെത്തിയില്ലെന്നും അതിനാല്‍ തനിക്കെതിരെയുള്ള കേസ് നില നില്‍്ക്കില്ലെന്നും ശ്രീറാം കോടതിയെ അറിയിച്ചു. സാധാരണ മോട്ടോര്‍ വാഹന വകുപ്പ് പ്രകാരമുള്ള കേസാണന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. ഹൈക്കോടതി വിധിയോടെ ഈ വാദത്തിനാണ് തിരിച്ചടിയേറ്റത്.
നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു
2019 ഓഗസ്റ്റ് മൂന്നിന് പുലര്‍ച്ചെയായിരുന്നു ശ്രീറാമും സുഹൃത്ത് വഫയും സഞ്ചരിച്ച് കാറിടിച്ച് സിറാജ് ദിനപത്രം തിരുവനന്തപുരം ബ്യൂറോ ചീഫായിരുന്ന കെ എം ബഷീര്‍ മരിച്ചത്.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക

Sharing is caring!