വൈകാരികമായി വയനാട്ടുകാരെ അഭിസംബോധന ചെയ്ത് രാഹുൽ ​ഗാന്ധി, നൽകിയത് ഉജ്ജ്വല സ്വീകരണം

വൈകാരികമായി വയനാട്ടുകാരെ അഭിസംബോധന ചെയ്ത് രാഹുൽ ​ഗാന്ധി, നൽകിയത് ഉജ്ജ്വല സ്വീകരണം

കല്‍പറ്റ: ബി.ജെ.പിക്കാര്‍ എന്നെ അയോഗ്യനാക്കിയാലും ജയിലിലടച്ചാലും എന്റെ വീട് കവര്‍ന്നെടുത്താലും ഞാന്‍ വയനാട്ടിലെ ജനങ്ങളുടെ പ്രതിനിധിയാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ‘വേണമെങ്കില്‍ എന്റെ വീട് 50 തവണ നിങ്ങള്‍ എടുത്തുകൊള്ളൂ, എനിക്കതില്‍ പ്രശ്‌നമില്ല. പ്രളയത്തില്‍ നൂറുകണക്കിന് വീടുകള്‍ നഷ്ടമായ വയനാട്ടുകാരുടെ ഇടയില്‍നിന്നാണ് ഞാന്‍ വരുന്നത്. അവര്‍ എങ്ങിനെ അതിനെ അതിജീവിച്ചുവെന്നത് ഞാന്‍ കണ്ടറിഞ്ഞതാണ്’ രാഹുല്‍ വികാരനിര്‍ഭരനായി പറഞ്ഞു. എം.പി സ്ഥാനത്തുനിന്ന് അയോഗ്യനാക്കപ്പെട്ട ശേഷം ആദ്യമായി വയനാട്ടിലെത്തിയ രാഹുല്‍ മണ്ഡലത്തിലെ ജനങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു.

‘നാലുവര്‍ഷംമുന്‍പ് ഇവിടെ വന്നപേപാള്‍ വ്യത്യസ്തമായ പ്രചാരണമായിരുന്നു തെരഞ്ഞെടുപ്പിന് നടത്തിയത്. എന്റെ കുടുംബത്തിലേക്ക് ഇറങ്ങിവന്ന പ്രതീതിയായിരുന്നു. നിങ്ങളുടെ സഹോദരന്‍, മകന്‍ എന്ന നിലയിലാണ് എന്നെ സ്വീകരിച്ചത്. പാര്‍ലമെന്റംഗങ്ങള്‍ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കണം. സ്വന്തം താല്‍പര്യങ്ങള്‍ ബലികഴിച്ച് ജനങ്ങളുടെ ആവശ്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കണം. പരുക്കന്‍ സ്വഭാവം ഉപേക്ഷിച്ച് അങ്ങേയറ്റം ലാളിത്യത്തോടെ പെരുമാറണം. എം.പി എന്നത് ഒരു ടാഗ് മാത്രമാണ്. ബി.ജെ.പിക്ക് എന്റെ ആ ടാഗും എന്റെ വീടും എടുത്തുമാറ്റാന്‍ കഴിഞ്ഞേക്കാം, എന്നെ ജയിലിലടക്കാന്‍ കഴിഞ്ഞേക്കാം. എന്നാല്‍, വയനാടിന്റെ ജനങ്ങളെ പ്രതിനിധീകരിക്കുന്നതില്‍നിന്ന് അവര്‍ക്ക് തടയാന്‍ കഴിയില്ല. മെഡിക്കല്‍ കോളജ്, രാത്രിയാത്ര അനുമതി, ബഫര്‍ സോണ്‍ ഭീഷണി നീക്കല്‍ എന്നിവ വയനാടിന്റെ അടിയന്തിരാവശ്യമാണ്. അതിന് വേണ്ടി എന്നും ഞാന്‍ നിലയുറപ്പിക്കും.
ജിദ്ദയിൽ വാഹനാപകടത്തിൽ പരുക്കേറ്റ് ചികിൽസയിൽ കഴിഞ്ഞിരുന്ന മലപ്പുറം സ്വദേശി മരണപ്പെട്ടു
ബി.ജെ.പി ജനങ്ങളെ ഭിന്നിപ്പിക്കുകയും തമ്മിലടിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുമ്‌ബോള്‍ ഞാന്‍ ജനങ്ങളെ ഒന്നിപ്പിക്കുകയാണ് ചെയ്യുന്നത്. ഈ രാജ്യത്തെ എല്ലാ ജാതിക്കാരെയും മതക്കാരെയും ബഹുമാനിക്കുന്നയാളാണ് ഞാന്‍. നിങ്ങള്‍ക്ക് ചെയ്യാനാവുന്ന ഏത് പൈശാചികതയും ചെയ്‌തോളൂ, പക്ഷേ ഞാന്‍ എല്ലാവരോടും നിങ്ങളോട് പോലും കരുണയും ആര്‍ദ്രതയും ഉള്ളയാളായിരിക്കും. നിങ്ങളും ഞാനും പ്രതിനിധീകരിക്കുന്നത് ഇന്ത്യയെ കുറിച്ചുള്ള രണ്ട് വീക്ഷണങ്ങളാണ്.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
വയനാടിന് മെഡിക്കല്‍ കോളജ്, രാത്രിയാത്ര, ബഫര്‍ സോണ്‍ എന്നീ വിഷയങ്ങളില്‍ ഞാന്‍ എം.പിയായാലും അല്ലെങ്കിലും നിങ്ങള്‍ക്ക് വേണ്ടി പ്രവൃത്തിക്കും. എന്നെ ജയിലിലടച്ചാലും അയോഗ്യനാക്കിയാലും വയനാടുമായുള്ള ബന്ധം മുറിക്കില്ല. ആജീവനാന്തം വയാനാടിനോട് ഞാന്‍ കടപ്പെട്ടിരിക്കുന്നു. ജയിലിടലടക്കുകയും അയോഗ്യനാക്കുകയുമല്ലാതെ അവര്‍ക്ക് എന്താണ് ചെയ്യാന്‍ കഴിയുക?

Sharing is caring!