ജിദ്ദയിൽ വാഹനാപകടത്തിൽ പരുക്കേറ്റ് ചികിൽസയിൽ കഴിഞ്ഞിരുന്ന മലപ്പുറം സ്വദേശി മരണപ്പെട്ടു

ജിദ്ദയിൽ വാഹനാപകടത്തിൽ പരുക്കേറ്റ് ചികിൽസയിൽ കഴിഞ്ഞിരുന്ന മലപ്പുറം സ്വദേശി മരണപ്പെട്ടു

ജിദ്ദ: യാൻബു റോയൽ കമ്മീഷൻ ആശുപത്രിയിലെ കോൺട്രാക്‌റ്റിംഗ്‌ കമ്പനി ജീവനക്കാരനായ ഒഴൂർ പാറക്കുയിൽ പേവുംകാട്ടിൽ ഹൗസിൽ മുഹമ്മത്‌ ഇസ്മായിൽ (39 വയസ്സ്‌) വാഹനാപകടത്തിൽപ്പെട്ട്‌ ചികിത്സയിലിരിയ്ക്കെ മരണപ്പെട്ടു. ജിദ്ദയിലെ അബ്‌ ഹൂറിലെ കിംഗ്‌ അബ്ദുള്ള മെഡിക്കൽ കോപ്ലക്സിൽ ചികിൽസയിലിരിക്കെയായിരുന്നു മരണം.

ഇക്കഴിഞ്ഞ വ്യാഴാഴ്ച ഉംറയ്ക്കായി യാൻബുവിൽ നിന്നും മക്കയിലേക്ക്‌ പോകും വഴി ഖുലൈസ്‌ എന്ന സ്ഥലത്ത്‌ വെച്ച്‌ പാക്കിസ്ഥാൻ‌ വംശജൻ ഓടിച്ചിരുന്ന വാഹനം ഇവർ സഞ്ചരിച്ച റെന്റ്‌ എ കാറിൽ ഇടിച്ച്‌ മറ്റു നാല്‌ മലയാളികളടക്കം അപകടത്തിൽപ്പെടുകയായിരുന്നു. തലയ്ക്കും മറ്റുമേറ്റ ഗുരുതരമായ പരിക്ക്‌ കാരണം വിദഗ്ദ ചികിത്സയ്ക്ക്‌ ജിദ്ദയിലെ മികച്ച ആശുപത്രിയിൽ എത്തിച്ചെങ്കിലും ഒടുവിൽ മരണത്തിന്‌ കീഴടങ്ങുകയായിരുന്നു.മറ്റ്‌ നാലുപേരുടേയും പരിക്കുകൾ ഗുരുതരമല്ല.

ക്ലീനിംഗ്‌ ജോലിയിലായിരുന്ന മുഹമ്മത് ഇസ്മായിൽ ഒരു വലിയ കുടുംബത്തിന്റെ അത്താണിയായിരുന്നു.പിതാവ്‌ മുഹമ്മത്‌ പേവുംകാട്ടിൽ , മാതാവ്‌ ഫാത്തിമ , ഭാര്യ റൈഹാനത്ത്‌ , മക്കൾ അനസ്‌ , റിയ , റീഹ (ഒരു മകനും രണ്ടു‌ ചെറിയ പെൺകുട്ടികളും ) നാലു സഹോദരങ്ങളടങ്ങുന്ന കുടുംബത്തെ അനാഥമാക്കിയിട്ടാണ് മൂത്ത മകനായ ഇസ്മായിൽ അകാലത്തിൽ വിട പറഞ്ഞത്‌.
കളഞ്ഞു കിട്ടിയ വലിയ തുക ഉടമയെ തിരിച്ചേൽപിച്ച് മലപ്പുറത്തെ ശുചീകരണ തൊഴിലാളികൾ, അഭിനന്ദനവുമായി മുൻസിപ്പാലിറ്റി
ജിദ്ദ നവോദയ യാൻബു ഏരിയയിലെ റോയൽ കമ്മീഷൻ യൂണിറ്റിലെ സജീവ മെമ്പറായിരുന്ന ഇസ്മായിലിന്റെ അപകടവാർത്ത അറിഞ്ഞത് മുതൽ കമ്പനിയുമായി ബന്ധപ്പെട്ടും പിന്നീട്‌ ഖുലൈസിൽ നിന്നും ജിദ്ദയിലേക്ക്‌ മാറ്റുന്നതിനും ,തുടർന്ന് ആശുപത്രിയിൽ മികച്ച ചികിത്സ ഉറപ്പ്‌ വരുത്തുന്നതിനും , നവോദയ യാൻബു ജീവകാരുണ്യ കൺ വീനർ സാക്കിർ ഏ.പി , സെക്രട്ടറി സിബിൽ ഡേവിഡ്‌ , ആർ . സി യൂണിറ്റ്‌ പ്രസിഡന്റ്‌ മുനീർ ഹുസ്സൈൻ എന്നിവരുടെ നേതൃത്വത്തിൽ. ജിദ്ദാ നവോദയ കേന്ദ്രകമ്മറ്റി ഭാരവാഹികളും , ആശുപത്രിയിൽ നവോദയ ആരോഗ്യവേദി പ്രവർത്തകരും, മറ്റ്‌ സുഹൃത്തുക്കൾ ഇസ്മായിലിന്റെ കമ്പനിയിലെ സഹപ്രവർത്തകർ തുടങ്ങി എല്ലാവരും അവസാനം വരെ ഒരുമിച്ച്‌ പരിശ്രമിച്ചെങ്കിലും ഇദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാനായില്ല.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
മികച്ച ഇടത്‌പക്ഷ പ്രവർത്തകനായിരുന്ന മുഹമ്മത്‌ ഇസ്മായിലിന്റെ അകാല വേർപ്പാടിൽ , അദ്ദേഹത്തിന്റെ കുടുംബത്തിനും സുഹൃത്തുക്കൾക്കും സഹപ്രവർത്തകർക്കുമുള്ള ദുഃഖത്തിൽ ജിദ്ദാ നവോദയ യാൻബു ഏരിയാ കമ്മറ്റി അനുശോചനം രേഖപ്പെടുത്തി.

Sharing is caring!