മീഡിയ വണ്‍ നിരോധനം പിന്‍വലിച്ചതിന് സ്വാഗതം ചെയ്ത് മുസ്ലിം ലീഗ് നേതാക്കള്‍

മലപ്പുറം: മീഡിയ വണ്‍ ചാനലിന്റെ സംപ്രേഷണ വിലക്ക് നീക്കിയ നടപടി സ്വാഗതം ചെയ്ത് മുസ്ലിം ലീഗ് നേതൃത്വം. സുപ്രിംകോടതി നടപടി സ്വാഗതാര്‍ഹമാണെന്ന് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പ്രതികരിച്ചു.
”ഇവിടെ വിജയിച്ചത് ഭരണഘടനയാണ്. ജനാധിപത്യം നിലനില്‍ക്കാന്‍ ഭരണഘടനാ സംരക്ഷണത്തിനു വേണ്ടിയാണ് നാം പോരാടേണ്ടത്. ഇന്ത്യന്‍ ഭരണഘടന ഉറപ്പ് നല്‍കുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിനും മാധ്യമ സ്വാതന്ത്ര്യത്തിനും വലിയ തിരിച്ചടിയായിരുന്നു മീഡിയ വണ്ണിനെ കേന്ദ്രം വിലക്കിയ നടപടി. ഇന്ത്യന്‍ ജനാധിപത്യം ശക്തമായി നിലനില്‍ക്കണമെങ്കില്‍ മാധ്യമ സ്വാതന്ത്ര്യം അനിവാര്യമാണ്. എന്നാല്‍ മാധ്യമങ്ങളുടെ വാ മൂടിക്കെട്ടാനാണ് ഇത്തരം നടപടികളിലൂടെ കേന്ദ്രം ശ്രമിക്കുന്നത്.” അദ്ദേഹം സമൂഹ മാധ്യമത്തില്‍ കുറിച്ചു.
ഇറാഖില്‍ നിന്നും സൗദിയിലേക്ക് കടക്കാനുള്ള അനുമതി നിഷേധിച്ചു, ശിഹാബ് ചോറ്റൂറിന്റെ സൗദിയിലെത്താനുള്ള ശ്രമം വൈകുന്നു
വൈകിയാലും നീതി പുലര്‍ന്നതില്‍ സന്തോഷം. വിദ്വേഷത്തിനും ഭിന്നതക്കുമെതിരെ നേരിന്റെ പക്ഷത്ത് നിലയുറപ്പിക്കാന്‍ മീഡിയ വണ്ണിന് സാധിക്കട്ടെ എന്ന് തങ്ങള്‍ ആശംസിച്ചു.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
മീഡിയ വണ്‍ ടി.വിയുടെ സംപ്രേഷണ വിലക്ക് സുപ്രിംകോടതി നീക്കിയത് ഇന്ത്യന്‍ ജനാധിപത്യത്തിന്റെയും മാധ്യമ സ്വാതന്ത്ര്യത്തിന്റെയും വിജയമാണെന്ന് മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.
സുപ്രീംകോടതി വിധി രാജ്യത്തിനും മുഴുവന്‍ മാധ്യമങ്ങള്‍ക്കും സന്തോഷം പകരുന്നതാണ്. രാഹുല്‍ ഗാന്ധിയുടെ വിഷയത്തിലടക്കം നമ്മള്‍ പോരാടുന്നത് അഭിപ്രായ സ്വാതന്ത്ര്യത്തിന് വേണ്ടിയാണ്. മാധ്യമ സ്വാതന്ത്ര്യം പ്രധാനപ്പെട്ട കാര്യമാണ്. – കുഞ്ഞാലിക്കുട്ടി പറഞ്ഞു.
RECENT NEWS

നിലമ്പൂര്‍ ജില്ലാശുപത്രിക്ക് പുതിയതായി സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ
നിലമ്പൂര്‍: ജില്ലാശുപത്രിയില്‍ പുതിയതായി സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് നിര്‍മിക്കാന്‍ ഭരണാനുമതിയായി. പ്ലാന്റ് നിര്‍മാണം ഉടന്‍ ആരംഭിക്കും. എന്‍എച്ച്എം വിഹിതമായ 1.80 കോടി രൂപയും ജില്ലാ പഞ്ചായത്ത് വിഹിതമായ 95 ലക്ഷവുമുള്‍പ്പെടുത്തി 2.75 കോടിയുടെ [...]