ഇറാഖില്‍ നിന്നും സൗദിയിലേക്ക് കടക്കാനുള്ള അനുമതി നിഷേധിച്ചു, ശിഹാബ് ചോറ്റൂറിന്റെ സൗദിയിലെത്താനുള്ള ശ്രമം വൈകുന്നു

ഇറാഖില്‍ നിന്നും സൗദിയിലേക്ക് കടക്കാനുള്ള അനുമതി നിഷേധിച്ചു, ശിഹാബ് ചോറ്റൂറിന്റെ സൗദിയിലെത്താനുള്ള ശ്രമം വൈകുന്നു

മലപ്പുറം: ഇറാഖില്‍ നിന്ന് സൗദിയിലേക്ക് കടക്കാനുള്ള അനുമതി ലഭിക്കാത്തതിനെ തുടര്‍ന്ന് ശിഹാബ് ചോറ്റൂര്‍ കുവൈത്ത് വഴി സൗദിയിലേക്ക് പ്രവേശിക്കാനുള്ള ശ്രമം തുടങ്ങി. ഈ വര്‍ഷം തന്നെ ഹജ്ജ് ചെയ്യാനാകുമെന്നാണ് പ്രതീക്ഷയെന്നും അതിനായുള്ള ശ്രമത്തിലാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.അബ്ദലിയില്‍നിന്ന് ജഹ്റയും പിന്നിട്ട് കുവൈത്ത് അതിര്‍ത്തി വഴി സൗദിയില്‍ പ്രവേശിക്കാനാണ് ശ്രമിക്കുന്നത്.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
ഇറാഖ് ബോര്‍ഡറില്‍ ആവശ്യമായ രേഖകള്‍ സമര്‍പ്പിച്ചെങ്കിലും എമിഗ്രെഷന്‍ അധികൃതര്‍ അനുമതി നല്‍കിയിരുന്നില്ല.അവിടെനിന്നും ഇരുന്നൂറ് കിലോമീറ്റര്‍ നടന്നാണ് കുവൈത്തിലെത്തിയത്.എത്രയും വേഗത്തില്‍ കുവൈത്ത് അതിര്‍ത്തികടന്ന് മദീനയിലേക്ക് എത്താനാണ് ശിഹാബ് ചോറ്റൂര്‍ ശ്രമിക്കുന്നത്.
മലപ്പുറം ജില്ലയിലെ വളാഞ്ചേരിക്കടുത്ത് ചോറ്റൂരിലെ വീട്ടില്‍ നിന്ന് കഴിഞ്ഞ വര്ഷം ജൂണ്‍ രണ്ടിനാണ് അദ്ദേഹം യാത്ര ആരംഭിച്ചത്.

Sharing is caring!