പരീക്ഷയ്ക്ക് സുഹൃത്തിനൊപ്പം ബൈക്കില്‍ പോയ വിദ്യാര്‍ഥി അപകടത്തില്‍ മരിച്ചു

പരീക്ഷയ്ക്ക് സുഹൃത്തിനൊപ്പം ബൈക്കില്‍ പോയ വിദ്യാര്‍ഥി അപകടത്തില്‍ മരിച്ചു

തിരുന്നാവായ: പരീക്ഷയ്ക്ക് സുഹൃത്തിനൊപ്പം ബൈക്കില്‍ പോയ വിദ്യാര്‍ഥി അപകടത്തില്‍ മരിച്ചു. നടുവട്ടം കൂര്‍ക്കപ്പറമ്പ് പാട്ടാരത്തില്‍ അബ്ദുല്‍ റഷീദിന്റെ മകന്‍ അര്‍ഫാസ് (17) ആണ് മരിച്ചത്. ഒപ്പം യാത്രചെയ്തിരുന്ന എടപ്പലം കരിമ്പ്യാര്‍തൊടി അബ്ദുല്‍ സമദിന്റെ മകന്‍ സഫ്‌വാന്‍ (17) പരിക്കുകളോടെ ചികിത്സയിലാണ്.

ഇന്ന് രാവിലെ 9ന് കൊപ്പം പുലാശ്ശേരിയില്‍ ബൈക്കും ഗുഡ്‌സ് ആപ്പേയും കൂട്ടിയിടിച്ചാണ് അപകടം. പുലാശ്ശേരി ഗവ. എല്‍.പി സ്‌കൂളിനടുത്ത് വെച്ചാണ് ഗുഡ്‌സ് ആപ്പേയുമായി കൂട്ടിയിടിച്ചത്.
വിവാഹ വാ​ഗ്ദാനം നൽകി ആറു വർഷം പീഡിപ്പിച്ചു, കൽപകഞ്ചേരി സ്വദേശി അറസ്റ്റിലായി
കരിങ്ങനാട് സലഫിയ്യ അറബി കോളജില്‍ അഫ്‌ളലുല്‍ ഉലമ വിദ്യാര്‍ത്ഥികളാണ് ഇരുവരും. അപകടം നടന്നയുടനെ പെരിന്തല്‍മണ്ണ സ്വകാര്യാശുപത്രിയിലെത്തിച്ചെങ്കിലും ഗുരുതരമായി പരിക്കേറ്റ അര്‍ഫാസിനെ രക്ഷിക്കാന്‍ കഴിഞ്ഞില്ല.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക

Sharing is caring!